ഫെഫ്ക്കയുടെ " വണ്ടർ വുമൺ വനജ " ഷോർട്ട് ഫിലിം .


കൊറോണായുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ഫെഫ്ക്കയും പരസ്യചിത്രസംവിധായകരുടെ കൂട്ടായ്മയായ IAM ഉം ചേർന്ന് ഒരു മിനിട്ടിനു താഴെ ദൈർഘ്യമുള്ള 9 ഹൃസ്വചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . 

ആരോഗ്യവകുപ്പ്‌ നിർദ്ദേശിച്ചിട്ടുള്ള പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ്‌ ഈ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്‌.  


Fefka Directors Union ഒരു യൂ ട്യൂബ് ചാനൽ തുടങ്ങാൻതീരുമാനിക്കുകയും അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചും നടത്തിപ്പിനെ സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് " കൊറോണ" വൈറസ്   ലോകത്തിന് ഭീഷണിയാകുന്നത് .ഈ അടിയന്തിര സാഹചര്യത്തിലാണ്  യൂ ട്യൂബ് ചാനൽ ആരംഭിക്കുന്നത് .

ആദ്യ ചെറു ചിത്രമായ "വണ്ടർ വുമൺ വനജ" പുറത്തിറങ്ങി. ലിങ്ക് ചുവടെ ചേർക്കുന്നു. ബാക്കി ചിത്രങ്ങൾ വരും ദിവസങ്ങളിലായി പകൽ 11 മണിക്കും വൈകുന്നേരം 5 മണിക്കും റിലീസാകും . 


ലിങ്ക്‌: https://youtu.be/rfBXwLcMC2o

No comments:

Powered by Blogger.