" ആനപ്പറമ്പിലെ WORLDCUP " ഉടൻ റിലീസ് ചെയ്യും .

കാല്പന്തിനെ ഹൃദയത്തോളം സ്നേഹിച്ച  ഒരു ജനതയുടെ വികാരവുമായി "ആനപ്പറമ്പിലെ വേൾഡ് കപ്പ്‌ "  ആദ്യ ലുക്ക്‌  പുറത്ത്. ആന്റണി വർഗീസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ പ്രേംരാജ് ആണ്  അച്ചാപ്പു  മൂവി മാജിക് &  മാസ്സ് മീഡിയ പ്രൊഡക്ഷൻ ചേർന്ന് അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ നിർമാണം സ്റ്റാൻലി സി എസ് (ദുബായ്) ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. 

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ വച്ച് ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ എം വിജയനും ആന്റണി വർഗീസ് (പെപ്പെ) യും ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. പ്രശസ്ത സിനിമാ താരങ്ങളായ ആദിൽ ഇബ്രാഹിം , ദ്രുവൻ , ജയ്സ് ജോസ് , മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ , എന്നിവർ സന്നിഹിതരായിരുന്നു . സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയക്കുന്ന ഏഴ് കുട്ടികളെ സദസ്സിൽ പരിചയപ്പെടുത്തി . മഴവിൽ ഗോളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി , ഇമാനുവൽ , ശിവപ്രസാദ് , ഋത്വിക് എന്നിവരാണ് .  ടീ ജീ രവി , ബാലു വർഗീസ് , ലുക്‌മാൻ , നിഷാന്ത് സാഗർ , ജോപോൾ അഞ്ചേരി , തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . ഫായിസ് സിദ്ദിഖ് ക്യാമറയും  ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു . ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.
ചിത്രം പെരുന്നാളിന് തീയറ്ററുകളിൽ എത്തും.

No comments:

Powered by Blogger.