സമൂഹത്തിൽ കുട്ടികളുടെ സുരക്ഷയ്ക്ക് കുടുതൽ പ്രാധാന്യം നൽകണമെന്ന സന്ദേശവുമായി " FORENSIC " . മികച്ച കുറ്റാന്വേഷണ ചിത്രം.


ടോവിനോ തോമസിനെ നായകനാക്കി തിരക്കഥാകൃത്തുക്കളായ അഖിൽ പോളും, അനസ്ഖാനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "  ഫോറൻസിക്ക് " .മെഡിക്കോ ലീഗൽ അഡ്വൈസറായ സാമുവേൽ ജോൺ കാട്ടുർകാരൻ  ഒരു കേസ് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം .

തിരുവനന്തപുരത്തെ ഒരു ഗ്രാമത്തിൽ തുടർച്ചയായി പെൺകുട്ടികൾ കാണാതാവുകയും, അവർ പിന്നിട് കൊല്ലപ്പെടുകയും ചെയ്യുന്നു. പോലീസിന് തെളിവ് നൽകുന്ന ഫോറൻസിക് വിദഗ്ധരെ ഹൈലൈറ്റ് ചെയ്യുന്നതാണ് വ്യത്യസ്തമായ ഈ സിനിമയുടെ പ്രത്യേകത. 

സാമുവൽ ജോൺ കാട്ടുർകാരനായി ടോവിനോ തോമസും , ഋതിക ഐ.പി.എസ്സായി മമ്ത മോഹൻദാസും ,ഫോറൻസിക് വിദ്ഗധയായി റീബാ മോണിക്ക ജോണും  പ്രേക്ഷക ശ്രദ്ധ നേടി.  രഞ്ജി പണിക്കർ ,സൈജു കുറുപ്പ് , ശ്രീകാന്ത് മുരളി, പ്രതാപ് പോത്തൻ , ഡോ. റോണി ഡേവിഡ് ,അൻവർ ഷെറീഫ് ,ജിനു ജോൺ ,രാമു 
 തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു  .മമ്ത മോഹൻദാസ് ആദ്യമായിട്ടാണ്  ടൊവിനോയോടൊപ്പം അഭിനയിക്കുന്നത്. 

തിരക്കഥയും സംഭാഷണവും അഖിൽ പോളും ,അനസ്ഖാനും ചേർന്ന് ഒരുക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജ്ജും ,സംഗീതം ജാക്ക്സ് ബിജോയും , കലാസംവിധാനം ദിലീപ് നാഥും ,എഡിറ്റിംഗ് ഷമീർ മുഹമ്മദും, കോസ്റ്റ്യൂം സമീറാ സനീഷും ,ആക്ഷൻ സംവിധാനം രാജശേഖറും , ശബ്ദലേഖനം വിഷ്ണു ഗോവിന്ദും  നിർവ്വഹിക്കുന്നു. ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറാണ് .ജൂവീസ് പ്രൊഡക്ഷൻസിന്റെയും ,രാജുമല്യത്ത് രാഗം മൂവീസിന്റെയും ബാനറിൽ നവീസ് സേവ്യർ ,സിജു മാത്യു എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സമൂഹത്തിൽ കുട്ടികളുടെ സുരക്ഷയെപ്പറ്റിയുള്ള സന്ദേശം നൽകുന്ന ക്രൈം തില്ലറാണിത് .തിരക്കഥ മനോഹരമാണ്. കേരളത്തിൽ നടന്നിട്ടുള്ള നിരവധി കൊലപാതകങ്ങളുടെയും കുറ്റക്യത്യങ്ങളുടെയും കേസുകൾ വിശദമായി പഠിച്ച് നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ശബ്ദമിശ്രണം സിനിമയുടെ ഹൈലൈറ്റ് ആണ്. നവാഗതരായ ഇരട്ട സംവിധായകരുടെ മികവ് എടുത്ത് പറയാം .

ഒരു മർഡർ ഇൻവസ്റ്റിഗേഷനാണ് സിനിമയെങ്കിലും അന്വേഷണം പൂർണ്ണമായും ഫോറൻസിക് ടീമാണ് നടത്തുന്നത്. പൂർണ്ണമായും ഫോറൻസിക് ഡിപ്പാർട്ടുമെന്റിന്റെ പശ്ചാത്തലത്തിലുള്ള ആദ്യ ചിത്രം കൂടിയാണിത്. 


Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.