" മൂഹൂർത്തത്തിനു സമയമായി " എല്ലാവരും കുടുംബസമേതം വരണം .ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന " വരനെ ആവശ്യമുണ്ട് " അനുപ് സത്യൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ഈ ചിത്രം നാളെ         ( ഫെബ്രുവരി  7 വെള്ളി ) തീയേറ്ററുകളിൽ എത്തും. 

ചെന്നൈ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന സാധാരണക്കാരുടെ കുടുംബബന്ധങ്ങളുടെ രസകരവും ,നല്ല മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. 

സുരേഷ്ഗോപി , ശോഭന , കല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം ദുൽഖർ സൽമാനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ലാൽ ജോസ് ,മേജർ രവി, ജോണി ആന്റണി ,ലാലു അലക്സ് ,സന്ദീപ് രാജ് , വഫാ ഖദീജ ,ഉർവ്വശി ,കെ.പി. ഏ.സി ലളിത  ,ദിവ്യ മേനോൻ ,അഹമ്മദ് ,മീര ക്യഷ്ണൻ ,സിജു വിൽസൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം മുകേഷ് മുരളീധരനും , ഗാനരചന സന്തോഷ് വർമ്മയും, സംഗീതം അൽഫോൻസ് ജോസഫും ,എഡിറ്റിംഗ് ടോബി ജോണും ,പ്രൊജക്ട് ഡിസൈനർ ദിനോ ശങ്കറും ,കോസ്റ്റ്യൂം ഡിസൈനിംഗ് ഉത്തര മേനോനും, ശബ്ദ മിശ്രണം സിങ്ക് സിനിമയും ,മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു. ഫെയ്ഫാറർ ഫിലിംസും , എംസ്റ്റാർ എന്റെർടെയ്ൻമെന്റ്സും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.