" പച്ചമാങ്ങ " നാളെ മുതൽ മധുരിക്കും.


സൗന്ദര്യവും, സ്ത്രീധനവും   , പെരുമാറ്റവും , അമ്മായിയമ്മ പോരും ഒക്കെ മാറ്റി നിർത്തിയാലും സന്തോഷകരമായ ദാമ്പത്യത്തിന്റെ അടിത്തറ കിടപ്പറയിൽ തന്നെയാണ്. തന്നിലെ മോഹങ്ങളെയും, സ്വപ്നങ്ങളെയും കൺകണ്ട ദൈവമായി കാണുന്ന ഭർത്താവിനുവേണ്ടി മാറ്റിവച്ച്  ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ് സുജാത . റെയിൽവെ കീമാനയായ ഭർത്താവ് ബാലന് ഭാര്യയെ ജീവനാണ് .വളരെ വൈകിയാണ് ബാലൻ സുജാതയെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. സുജാത ഇപ്പോഴും കാണാൻ സുന്ദരിയുമാണ് . ബാലൻ രോഗിയുമാണ്. 

മദ്ധ്യവയസ് പിന്നിട്ടിട്ടില്ലാത്ത സുജാതയുടെ ഉള്ളിൽ അടക്കി വച്ചിരുന്ന മോഹങ്ങൾ പെട്ടെന്ന് ഉണ്ടായ ഒരു സംഭവത്തോടെ ഉയിർത്തെഴുന്നേൽക്കുകയാണ്. ശരിയും തെറ്റും      തിരിച്ചറിയാനാവാതെ ഉഴലുന്ന സുജാത ഒടുവിൽ താനനുഭവിച്ചിട്ടാത്ത സുഖങ്ങളുടെ മായ ലോകത്തേക്ക് ബന്ധങ്ങളുടെ കെട്ടുപാടുകൾ തകർത്ത് കടക്കുകയാണ്. ഇണകിളികളെ പോലെ ജീവിച്ച ബാലന്റെയും. സുജാതയുടെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്    " പച്ചമാങ്ങ "  പറയുന്നത്. 

ബാലനെ പ്രതാപ് പോത്തനും, സുജാതയെ തെന്നിന്ത്യൻതാരം സോനയും അവതരിപ്പിക്കുന്നു. ജീപ്സ ബിംഗം, കലേഷ് കണ്ണാട്ട് , അംജത്ത് മൂസ , മനൂബ് ജനാർദ്ദനൻ , സുബ്രമണ്യൻ ബോൾഗാട്ടി , വിജി കെ. വസന്ത് , നവാസ് വളളിക്കുന്ന് , ഖാദർ തീരുർ , സൈമൺ പാവറട്ടി , ബാവ ബത്തേരി , സുബൈർ വയനാട് , സുബൈർ പട്ടിക്കര , പ്രശാന്ത് മാത്യു , അനു ആനന്ദ് , സുരേഷ് കേച്ചേരി , അലീഷ , രമാ നാരായണൻ , രേഖാ ശേഖർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നത് ജയേഷ് മൈനാഗപ്പള്ളിയും,  കഥയും, പ്രൊഡക്ഷൻ കൺട്രോളറും ഷാജി പട്ടിക്കരയും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം ശ്യാംകുമാറും , എഡിറ്റിംഗ് വി.ടി ശ്രീജിത്തും, സംഗീതം സാജൻ കെ. റാമും , ഗാനരചന പി.കെ. ഗോപിയും , കലാസംവിധാനം ഷെബീറലിയും , വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാടും , മേക്കപ്പ് സജി കൊരട്ടിയും, സ്റ്റീൽസ് അനിൽ പേരാമ്പ്രയും , അസോസിയേറ്റ് ഡയറ്കടർ ഷെഹിൻ ഉമ്മറും , പ്രൊഡക്ഷൻ കോ- ഓർഡിനേറ്റർ ടോമീ വർഗ്ഗീസും , സംവിധാന സഹായികളായി കൃഷ്ണകുമാർ ഭട്ടും, പി.ജെ. യദുകൃഷ്ണനും നിർവ്വഹിക്കുന്നു.


സലിം പി .ചാക്കോ .

No comments:

Powered by Blogger.