മരയ്ക്കാർ അറബിക്കടലിന്റെ സിംഹം - മാർച്ച് 26ന് റിലീസിന് തയ്യാറായി .

മരയ്ക്കാർ : അറബിക്കടലിന്റെ സിംഹം  മാർച്ച് 26ന് തിയേറ്ററുകളിൽ എത്തും. മുഹമ്മദാലി മരയ്ക്കാർ IV എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത് .

മഞ്ജു വാര്യർ , കീർത്തി സുരേഷ് , പ്രണവ് മോഹൻലാൽ ,കല്യാണി പ്രിയദർശൻ , അർജുൻ സർജ , പ്രഭു , സിദ്ദിഖ് , മുകേഷ് , ഫാസിൽ , ഇന്നസെന്റ് ,നെടുമുടി വേണു , സുഹാസിനി , മണിക്കുട്ടൻ ,സന്തോഷ് കിഴാറ്റൂർ ,സുരേഷ് കുമാർ, സുരേഷ് ക്യഷ്ണ ,നന്ദു , മാമുക്കോയ ,    ഗണേഷ്കുമാർ  ,അശോക് സെൽവൻ ,ഹരീഷ് പേരാടി, ബാബുരാജ് 
തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം  നിർമ്മിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് സി.ജെ. റോയി, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമ്മാതാക്കളാണ്. നൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. 

പ്രശ്സ്തനായ ഛായാഗ്രാഹകൻ തിരു ഛായാഗ്രഹണവും, സംഗീതം റോണി റാഫേലും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.