ചിരിയുടെ പൂരപറമ്പിൽ " ഉറിയടി " സാമൂഹ്യ പ്രതിബന്ധതയുള്ള പ്രമേയം ചർച്ച ചെയ്യുന്നു.


ശ്രീനിവാസനെയും സിദ്ദിഖിനെയും അജൂ വർഗ്ഗിസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഏ.ജെ വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " ഉറിയടി ". 

തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് " ഉറിയടി" .ഓണാഘോഷവുമായി ബന്ധപ്പെട്ട ഒരു നാടൻകളിയാണ് " ഉറിയടി" .ഒരാൾ മാത്രം കളിക്കുന്ന ഉറിയടി പുറത്തുനിന്ന് കാണുന്നവർക്ക് കോമഡിയാണ്. പക്ഷെ കളിക്കുന്ന ആൾ തൂങ്ങിയാടുന്ന ഉറിയെ അടിച്ചു പൊട്ടിക്കുന്നു .പോലീസ് ക്വാർട്ടേഴ്സിൽ നടക്കുന്ന സംഭവങ്ങൾ ഒരു ഉറിയടികളിയെ അനുസ്മരിക്കുന്നു. അടി ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ് എന്നാണ് സിനിമയുടെ ടാഗ് ലൈൻ .

fff &56 സിനിമാസിന്റെ ബാനറിൽ സുധീഷ് ശങ്കർ, നൈസാ സലാം, രാജേഷ് നാരായണൻ എന്നിവരാണ് " ഉറിയടി " നിർമ്മിക്കുന്നത്.

മാനസാ  രാധാക്യഷ്ണൻ , ബൈജു സന്തോഷ്, ഇന്ദ്രൻസ് , ബിജു കുട്ടൻ , സുധി കോപ്പ , ശ്രീലക്ഷ്മി , വിജി, കൽതാനി , സേതു ലക്ഷ്മി , കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗൃഹണം ജെമിൻ ജെ. അയ്യനേത്തും , തിരക്കഥ ദിനേശ് ദാമോദറും, സംഗീതം ഇഷാൻദേവും, എഡിറ്റിംഗ് കാർത്തിക് ജോഗേഷും , പ്രൊഡക്ഷൻ കൺട്രോളർ രാധേ ശൃം വിയും ,  കോസ്റ്റുംസ് സോബിൻ ജോസഫും ,കലാ സംവിധാനം രാഖിലും നിർവ്വഹിക്കുന്നു. 

തൊണ്ണുറുകളിലെ കോമഡി ചിത്രങ്ങളെ അനുസ്മരിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. " അടി കപ്യാരെ കുട്ടമണി " എന്ന ചിത്രത്തിന് ശേഷം എ.ജെ വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാളയം പോലീസ് ക്വാർട്ടേഴ്സിലെ അന്തേവാസികളാണ് എസ്. ഐ. രവികുമാർ ( സിദ്ദീഖ് ) , ഹെഡ് കോൺസ്റ്റബിൾ പത്മനാഭൻ പിള്ള (  ശ്രീനിവാസൻ), മത്തായി സുനിൽ ( ബൈജൂ സന്തോഷ് ) , പഞ്ചവർണാക്ഷൻ പിള്ള ( ഇന്ദ്രൻസ്) , ഗൺമാൻ സുബൈർ ( ശ്രീജിത്ത് രവി ) എന്നിവർ. ക്വാർട്ടേഴ്‌സിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ ചെയ്യ നായി അമ്പിളിയും ( അജു വർഗ്ഗീസ്) സഹായിയും എത്തുന്നു. ഓണാഘോഷത്തിനിടയിൽ സ്വർണ്ണവും , സർവ്വീസ് തോക്കും മോഷണം പോകുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " ഉറിയടി " പറയുന്നത്.

കോമഡി രംഗങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട് . അതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയംകൂടി സിനിമയുടെ പ്രമേയം പറയുന്നു. ശ്രീനിവാസൻ , ബൈജു സന്തോഷ്, സിദ്ദീഖ് എന്നിവരുടെ അഭിനയ മികവ്  എടുത്ത്  പറയാം. 

ഛായാഗ്രഹണം മികവ് പുലർത്തി. കോമഡിരംഗങ്ങൾ കൂടുതൽ ഒരുക്കാൻ സംവിധായകൻ ശ്രദ്ധിച്ചു. ഇതിനിടയിൽ കേരളപോലീസിൽ നടക്കുന്ന ചില സ്വകാര്യ സംഭവങ്ങൾ പൊതു സമൂഹത്തിലേക്ക് കൊണ്ടുവരുവാൻ സിനിമയ്ക്ക് കഴിഞ്ഞു. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കോമഡിയുടെ പശ്ചാത്തലത്തിലുള്ള സമൂഹത്തിലെ ചില ദുഷിച്ച  പ്രവണതകൾ കൂടി ചൂണ്ടി കാണിക്കുന്ന ചിത്രം കൂടിയാണ് " ഉറിയടി" .


Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.