പ്രേക്ഷകമനസ് കീഴടക്കി " ബിഗ്ബ്രദർ " .

മോഹൻലാലിനെ നായകനാക്കി സിദ്ധീക്ക്  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ബിഗ്ബ്രദർ " .

സാധാരണ മനുഷ്യനായ സച്ചിയെന്ന സച്ചിദാനന്ദന്റെ അസാധരണമായ ഭൂതകാലത്തിന്റെ കഥയാണ് " ബിഗ്ബ്രദർ " .സച്ചിദാനന്ദനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെട്ടിടപ്പെട്ട് സ്വന്തം ജീവിതം തന്നെ ഇല്ലതാകുന്ന കഥാപാത്രമാണ് സച്ചി. എല്ലാവരും സച്ചിയെ ആശ്രയിച്ച് കഴിയുന്നവരാണ്. 
കുടു:ബ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ സിനിമയാണിത്. ഇമേഷനും, ഹ്യൂമറിനും പ്രധാന്യമുണ്ട്. ആക്ഷന് കൂടുതൽ പ്രാധാന്യം നൽകി ആദ്യമായി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണിത് . 

ബഹുഭൂരിപക്ഷവും കഥ നടക്കുന്നത്  ബാംഗ്ലൂർ സിറ്റിയിലാണ്  .എറണാകുളം, പൊള്ളാച്ചി എന്നിവടങ്ങളിലും കഥയിലെ രംഗങ്ങൾ വരുന്നുണ്ട്. ലേഡീസ് ആൻഡ് ജെന്റിൽമാന് ശേഷം സിദ്ദിക്കും , മോഹൻലാലും ഒരുമിക്കുന്ന ഈ ചിത്രം 32 കോടി ബഡ്ജറ്റിലാണ് ഈ മാസ് എന്റെർടെയ്നർ  ഒരുക്കിയിരിക്കുന്നത്. 

മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിയുടെ സഹോദരങ്ങളായ ഡോ. വിഷ്ണുവിനെയും ( അനൂപ് മോനോൻ)  മനുവിനെ ( സർജനോ ഖാലിദ് ) ,പരിക്കറിനെ ( ഇർഷാദ്) ,ഖാനെയെ  ( ടിനി ടോം ) കനിയെ ( വിഷ്ണു ഉണ്ണികൃഷ്ണൻ ) അവതരിപ്പിക്കുന്നു. വേദാന്തം ഐ.പി. എസ്സായി സൽമാൻഖാന്റെ സഹോദരൻ അർബാസ്ഖാനും ,ആര്യ ഷെട്ടിയായി മിർണാ മോനോനും ,ഷെട്ടിയായി സിദ്ദിഖും അഭിനയിക്കുന്നു. ഹണിറോസ് ഡോ. വിഷ്ണുവിന്റെയും, ഗാഥ സർജനോ ഖാലിദിന്റെ നായികയായും വേഷമിടുന്നു.ജനാർദ്ദനൻ , നിർമ്മൽ പാലാഴി , അബു സലിം , ജയപ്രകാശ് ,    ഫാത് ന  , ജോൺ വിജയ്  , അഞ്ജലി കൃഷ്ണ , അംബുജം മോഹൻ , അത്തീല , രാരീ ജയേഷ് , ജെസ്ന ഷിബു , ബാലതാരങ്ങളായ ഹൈഡൻ ഹെൻട്രി , കിച്ചു , ഋതിക ദേവനാരായണൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ .

ഛായാഗ്രഹണം ജീത്തു ദാമോദറും , ഗാനരചന റഫീഖ് അഹമ്മദും , സംഗീതം ദീപക് ദേവും , കലാസംവിധാനം മണി സുചിത്രയും , മേക്കപ്പ് പി.എൻ മണിയും , വസ്ത്രാലങ്കാരം നിവേദിത ബാലാജിയും നിർവ്വഹിക്കുന്നു. 
നോബിൾ ജേക്കബ്ബാണ് പ്രൊഡക്ഷൻ കൺട്രോളർ. എസ്. ടാക്കീസ് ,    ഷാമാൻ ഇന്റർനാഷണൽ , വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സിദ്ദിഖ് , ഷാജി ന്യൂയോർക്ക് , മനു ന്യുയോർക്ക് , ജെൻസോ ജോസ് , വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് " ബിഗ് ബ്രദർ " നിർമ്മിച്ചിരിക്കുന്നത്. 

ജിത്തു ദാമോദറിന്റെ ഛായാഗ്രഹണം മികവുറ്റതായി. ഇതൊരു മാസ്      എന്റെർ ചിത്രമാണ്. 


Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.