പെൺകരുത്തിന്റെ പ്രതീകമായ നയനയുടെ ജീവിതമാണ് " അൽ-മല്ലു " .


 " അൽ-മല്ലു "  തിരക്കഥയെഴുതി ബോബൻ ശമുവേൽ സംവിധാനം ചെയ്യുന്നു. പ്രവാസിയായ നയന എന്ന പെൺക്കുട്ടിയുടെ ജീവിതത്തിൽ അവൾ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് അന്യനാട്ടിൽ  ജോലി ചെയ്യുന്നവരുടെ  ജീവിതമാണ് ഈ സിനിമ .

നയന എന്ന ഐ.ടി. ഉദ്യോഗസ്ഥയായി നമിതാ പ്രമോദ്  അഭിനയിക്കുന്നു. സ്ത്രീസുരക്ഷ ഉൾപ്പടെയുള്ള വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ട്. പുതുമുഖം ഫാരിസ് ( ശ്രീധർ) ,അനുപ് ( ടോം ) ,മിയ ജോർജ് ( ജിമി ) ,ഷീലു എബ്രഹാം ( ഡോ. ദിയാ ) ,ധർമ്മജൻ ബോൾഹാട്ടി ( പേരേര ) ,ലാൽ ( ഫാ. പോൾ ) ,സിദ്ദീഖ് ( ടോമിന്റെ പിതാവ് ) , മിഥുൻ രമേശ് ( ഫൈസൽ ) എന്നിവർ  വിവിധ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. സിനിൽ സൈനുദ്ധീൻ , വരദ ജിഷിൻ , രശ്മി ബോബൻ, ജെന്നിഫർ ,ആതിര ഉഷ എന്നിവരും  അതിഥി താരമായി ഡാം 999 സംവിധായകൻ  സോഹൻ റോയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പുതിയ കാലത്തെ പ്രവാസികളുടെ കഥയാണ് സിനിമയുടെ പ്രമേയം .ദുബായ് ,അബുദാബി  എന്നിവടങ്ങളിൽ ആയിരുന്നു      ചിത്രി്കരണം .മെഫ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീൽസ് മജീദാണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ജനപ്രീയൻ , റോമൻസ് , ഹാപ്പി ജേർണി , ഷാജഹാനും പരീക്കുട്ടിയും ,    വികടകുമാരൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ബോബൻ    ശമുവേൽ ആയിരുന്നു. 

സംഗീതം രഞ്ജിൻ രാജും,  ഗാനരചന ബി.കെ. ഹരി നാരായണനും ,ഛായാഗ്രഹണം വിവേക് മോനോനും, എഡിറ്റിംഗ് ദീപു ജോസഫും ,കലാ സംവിധാനം രാജീവ് കോവിലകവും , മേക്കപ്പ് ജിത്തു പയ്യന്നൂരും , രാജീവ് അങ്കമാലിയും നിർവ്വഹിക്കുന്നു .
ഡോ. രജത്ത് ആർ, ജയൻ നടുവാഴതകത്ത് എന്നിവരുടേതാണ് കഥ. സേതു അടൂർ , കമലാക്ഷൻ പയ്യന്നൂർ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളറൻമാർ .


തോൽക്കാതെ പോരാടി വിജയിച്ച നയന എന്ന പെൺക്കുട്ടിയുടെ കഥയാണിത്. നയനയുടെ ജീവിതത്തിലേക്ക് ഒരാൾ കടന്നു വരുന്നതും തുടർന്ന് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത്.

നമിതാ പ്രമോദിന്റെ അഭിനയ മികവാണ് സിനിമയുടെ ഹൈലൈറ്റ്. ഇരുത്തംവന്ന സംവിധാന ശൈലി ബോബൻ ശമുവേൽ തുടരുന്നു. ഗാനങ്ങൾ സിനിമയുടെ മാറ്റ്കൂട്ടി .

എല്ലാത്തരം പ്രേക്ഷകക്കും കാണാൻ പറ്റുന്ന സിനിമയാണിത് .സ്നേഹ ബന്ധങ്ങളുടെ കഥയാണ് " അൽ-മല്ലു " 

Rating : 3.5 / 5 .

No comments:

Powered by Blogger.