" ആടിത്തിമിർക്കാൻ ബോസ്സ് ഇന്നെത്തുന്നു " .


മമ്മൂട്ടി നായകനാകുന്ന "  ഷൈലോക്ക് " ഇന്ന്  (ജനുവരി 23 വ്യാഴം )        തീയേറ്ററുകളിൽ എത്തും.  അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്യുന്നത് . 

സിനിമ നിർമ്മാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പണം പലിശ സഹിതം തിരിച്ച് കിട്ടണം ഇതാണ് ബോസിന്റെ നിയമം .

തമിഴ് നടൻ രാജ്കിരൺ , മീന , സിദ്ദീഖ് , കലാഭവൻ ഷാജോൺ , ഹരീഷ് കണാരൻ , ബൈജു സന്തോഷ് ,ബിബിൻ ജോർജ് , പ്രശാന്ത് അലക്സാണ്ടർ ,അർജുൻ , ജോൺ കൈപ്പിള്ളി, ജോൺ വിജയ്, ജെയ്സ് ജോസ് ,അർത്ഥന ,റാഫി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗുഡ് വിൽ എന്റെർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിലാണ്  " ഷൈലോക്ക് " നിർമ്മിക്കുന്നത്. അനീഷ് ഹമീദ് , ബിബിൻ മോഹൻ എന്നിവർ കഥ, തിരക്കഥ , സംഭാഷണവും , രണദേവ് ഛായാഗ്രഹണവും , റിയാസ് കെ. ബദർ എഡിറ്റിംഗും , രഞ്ജിത്ത് അമ്പാടി മേക്കപ്പും , ആക്ഷൻ അനൽ അരസ് , സ്റ്റണ്ട് ശിവ , രാജശേഖർ , മാഫിയ ശശി ,പിസി എന്നിവരും ,ഹരിനാരായണൻ , വിവേക് ( തമിഴ്) ഗാനരചനയും, ഗോപീ സുന്ദർ സംഗീതവും നിർവ്വഹിക്കുന്നു. ഡിക്സൺ  പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. 

വില്യം ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസ് എന്ന കഥയിലെ നായകൻ ഷൈലോക്കിന് സമാനമായുള്ള ഒരു കഥാപാത്രമായിട്ടാണ് ഈ ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 


സലിം പി ചാക്കോ .

No comments:

Powered by Blogger.