ധനുഷിന്റെ " പട്ടാസ് " മെഗാമാസ് ത്രില്ലർ .

മാസിന് മേലെ മെഗാമാസുമായി  ധനുഷ് നായകനാകുന്ന "പട്ടാസ് " തീയേറ്ററുകളിൽ എത്തി. ധനുഷ് ഇരട്ടവേഷത്തിൽ ഈ സിനിമയിൽ അഭിനയിക്കുന്നു. 

അടിമുറൈ എന്ന അയോധന കലയാണ് സിനിമയുടെ പ്രമേയം. അടി മുറൈയും ,പുതിയ ട്രെൻഡ് ആയ ക്വിക് ബോക്സും പ്രമേയത്തിന്റെ ഭാഗമാകുന്നു. ധനുഷിന്റെ മികച്ച അഭിനയമാണ് ഈ സിനിമയുടെ ഹൈലൈറ്റ് .ഗാനരംഗങ്ങളും ,ആക്ഷനുകളുമെല്ലാം ചേർന്ന പക്കാ എന്റെർടെയ്നറാണ് " പട്ടാസ് " .

സ്നേഹ , മെഹ്റിൻ പിർസാടാ ,നവീൻ ചന്ദ്ര ,നാസർ ,മുൻഷി കാന്ത് ,സതീഷ് ,കൊതാടം എന്നിവർ അഭിനയിക്കുന്ന " പട്ടാസ് " ആർ .എസ് ദുരൈ ശെന്തിൽകുമാർ രചനയും  സംവിധാനവും  നിർവ്വഹിക്കുന്നു . 

സെന്തിൻ ത്യാഗരാജൻ ,അരുൺ ത്യാഗരാജൻ എന്നിവർ സത്യജ്യോതി ഫിലിംസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുളകുപ്പാടം ഫിലിംസാണ് കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത്.  വിവേക് - മെർവിൻ സംഗീതവും , ഓം പ്രകാശ് ഛായാഗ്രഹണവും , പ്രകാശ് മാബു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
75 കോടി രൂപ മുതൽ മുടക്കിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .

Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.