" മരട് 357 " പൂജ ജനുവരി 30ന് നടക്കും .


" മരട് 357 " സിനിമയുടെ പൂജ എറണാകുളം മരട്  കല്ലത്ത് ശ്രീകൃഷ്ണ സ്വാമി അബലത്തിൽ ജനുവരി 30 വ്യാഴം രാവിലെ 7.30 ന് നടക്കും. 

മരട് 357 -ൽ അനൂപ് മേനോൻ ,ഷീലു ഏബ്രഹാം, ധർമ്മജൻ ബോൾഗാട്ടി , നൂറീൻ ഷെറീഫ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെയും, ഇതിന്റെ പിന്നിലുള്ള ബന്ധപ്പെട്ടവരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കും മറ്റും  വിശദമാക്കുന്ന പ്രമേയമാണ് " മരട് 357 " ൽ പറയുന്നത് .ഭൂമാഫിയയ്ക്ക് എതിരെ ശക്തമായ നിലപാടുകൾ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബാം    മൂവിസിന്റെയും, സ്വർണ്ണലയാ  സിനിമാസിന്റെയും ബാനറിൽ ഏബ്രഹാം മാത്യൂവും , സുദർശനൻ കാഞ്ഞിരംകുളവും ചേർന്നാണ് " മരട് 357 '' നിർമ്മിക്കുന്നത്. 

കഥയും, തിരക്കഥയും ,സംഭാഷണവും ഒരുക്കുന്നത്  ദിനേശ് പള്ളത്താണ് . ഛായാാഗ്രഹണം രവിചന്ദ്രനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും ,സംഗീതം 4 മ്യൂസിക്സും  , പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജും ,കലാസംവിധാനം സഹസ് ബാലയും നിർവ്വഹിക്കുന്നു.  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .ടി.എം. റഫീഖ് ,വി.ടി. ശ്രീജിത്ത് ,അമീർ കൊച്ചി ,പളനി ,എ.എസ് .ദിനേേശ്  , വാഴൂർ ജോസ്  ,സുനിത സുനിൽ ,യെല്ലോ ടൂത്ത് എന്നിവരാണ് അണിയറ ശിൽപ്പി്കൾ.

മരട് ഫ്ലാറ്റ് നിർമ്മാണത്തിലെ ചതിയും ,എങ്ങനെ നിർമ്മാണാവകാശം കിട്ടിയതെന്നുമുൾപ്പടെയുള്ള കാര്യങ്ങളും ,ഫ്ലാറ്റ് ഉടമകളുടെ ജീവിതവും എല്ലാം " മരട് 357 " ന്റെ  പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്  . 

പട്ടാഭിരാമന്റെ വിജയത്തിന് ശേഷം കണ്ണൻ താമരക്കുളവും ,അബാം    മൂവിസ്  എബ്രഹാം മാത്യുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.