മഞ്ജു വാര്യരുടെ മാധുരിയെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് " പ്രതി പൂവൻകോഴി " മുന്നേറുന്നു.


ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് - മഞ്ജു വാരിയർ കുട്ടുകൊട്ടിൽ ഒരുങ്ങിയ ' സിനിമയാണ് " പ്രതി പൂവൻകോഴി " .

ഉണ്ണി. ആറിന്റെ പ്രതി പൂവൻകോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയുടെ പ്രമേയം .കോട്ടയത്തെ ഒരു തുണിക്കടയിലെ സെയിൽസ് ഗേളാണ് മാധുരി .സാമ്പത്തിക ബാദ്ധ്യതമൂലം 
വിട്ടിലെ കാര്യങ്ങളുടെ ചുമതല മാധുരിയാക്കായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന റോസമ്മ മാധുരിയ്ക്ക് ഏക ആശ്വാസമായിരുന്നു .

മാധുരിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ റോസമ്മ സഹായിയാവുന്നു. സങ്കീർണ്ണമായ ഈ വിഷയത്തിൽ നിന്ന് മാറി നിൽക്കാൻ മാധുരി തയ്യാറാല്ല .മാധുരിയുടെ പോരാട്ടമാണ് സിനിമ പറയുന്നത്. 

മാധുരിയായി മഞ്ജു വാര്യരും , റോസമ്മയായി അനുശ്രീയും ,ഗോപി ചേട്ടനായി അലൻസിയർ ലേ ലോപ്പസും ,ഗൗരവമുള്ള മറ്റൊരു റോളിൽ സംവിധായകൻ റോഷൻ ആൻഡ്രൂസും അവതരിപ്പിക്കുന്നു. 

സൈജു കുറുപ്പ് ,ചാലി പാല ,ജയശങ്കർ ,അരിസ്റ്റോ സുരേഷ് , അംബരീഷ് ,എസ്.പി ശ്രീകുമാർ ,ഗ്രേസ് അന്റണി , ദിവ്യപ്രഭ , ശശികല എന്നിവരും ഈ സിനിമയിൽ  അഭിനയിക്കുന്നു 

ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജി. ബാലമുരുകനും , ഗാനരചന അനിൽ പനച്ചൂരാനും , സംഗീതം ഗോപി സുന്ദറും ,കല ജ്യോതിഷ് ശങ്കറും , മേക്കപ്പ് സജി കൊരട്ടിയും ,വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണനും , എഡിറ്റിംഗ് ശ്രീ്കർ പ്രസാദും , ആക്ഷൻ സംവിധാനം ദിലീപ് സുബ്ബരാായനും ,രാജശേഖറും നിർവ്വഹിക്കുന്നു .

റോഷൻ ആൻഡ്രൂസിന്റെ അഭിനയ തുടക്കം നന്നായി. മഞ്ജുവാര്യർ മാധുരി എന്ന കഥാപാത്രത്തെ ഗംഭീരമാക്കി. 


Rating: 3 / 5.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.