" അവൻ ശ്രീമൻ നാരായണ " ജനുവരി മൂന്നിന് മുളകുപാടം ഫിലിംസ് വിതരണം ചെയ്യും .


കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടി നായകനാകുന്ന  " അവൻ ശ്രീമൻ നാരായണ " ജനുവരി മൂന്നിന് റിലീസ് ചെയ്യും .

സച്ചിൻ രവി സംവിധാനം നിർവ്വഹിക്കുന്നു. പുഷ്കർ ഫിലിംസിന്റെ ബാനറിൽ എച്ച്. കെ. പ്രകാശ് , പുഷ്കർ മലികാർജുനൻ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

ആക്ഷൻ , കോമഡി ഗണത്തിൽ വരുന്ന ഈ ചിത്രത്തിൽ രക്ഷിത് ഷെട്ടി പോലീസ് വേഷത്തിൽ എത്തുന്നു .രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന രക്ഷിത് ഷെട്ടി ചിത്രമാണിത്. 

ഷാൻവി ശ്രീവാസ്തവ , അച്ചുത്കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം കരം ചൗളയും, ഗാനരചന ചരൺ രാജും , പശ്ചാത്തല സംഗീതം അജനീഷ് ലോക്നാഥും നിർവ്വഹിക്കുന്നു. 

കന്നഡ, തെലുങ്ക് , മലയാളം ,തമിഴ് ,ഹിന്ദി ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നുണ്ട്. കേരളത്തിൽ ടോമിച്ചൻ മുളകുപാടത്തിന്റെ  മുളകുപ്പാടം ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.