അന്നം വിളമ്പിയ ആ കൈകൾ ഇനിയില്ല .പ്രതാപൻ ഓർമയായി !

ഞാൻ ആദ്യമായി പ്രൊഡക്ഷൻ മാനേജർ ആയി വർക്ക് ചെയ്ത ഗർഷോം എന്ന ചിത്രത്തിന്റെ മെസ്സ് കോൺട്രാക്ടർ പ്രതാപൻ ആയിരുന്നു.
കൂറ്റനാട് ദേവലോകം ബാറിന് അടുത്തുള്ള  ഒരു വീട്ടിലായിരുന്നു അന്ന് മെസ്സ് പ്രവർത്തിച്ചിരുന്നത്.
വൃത്തിയും, വെടിപ്പുമുള്ള അന്തരീക്ഷത്തിൽ രുചികരമായ ഭക്ഷണം പാചകം ചെയ്ത് ലൊക്കേഷനിൽ കൊടുത്തയയ്ക്കുവാൻ ശ്രദ്ധ കാണിച്ചിരുന്ന പ്രതാപൻ ഞാനുമായി വേഗത്തിൽ സൗഹൃദത്തിലായി.
പിന്നീട് നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചു.

ഞാൻ സ്വതന്ത്രനായി പ്രൊഡക്ഷൻ കൺട്രോളർ ആയ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിൽ മെസ്സ് ഏൽപ്പിച്ചത് പ്രതാപനെ ആയിരുന്നു.
ഈ അടുത്ത കാലം വരെ ഞാൻ താമസിച്ചിരുന്ന ഷംസു ടൂറിസ്റ്റ് ഹോമിലായിരുന്നു എറണാകുളത്ത് ചിത്രീകരണം നടക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളുടേയും മെസ്സ് പ്രവർത്തിക്കുന്നത്.
അത് കൊണ്ട് തന്നെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു.
സൗഹൃദം പുതുക്കിയിരുന്നു.

കഴിഞ്ഞ ഒരു വർഷമായി നേരിട്ട് കണ്ടിട്ടില്ല,എങ്കിലും ഇതിനിടയിൽ ഒന്നു രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു.
ഇന്ന് പ്രതാപൻ എല്ലാവരെയും വിട്ടുപോയിരിക്കുന്നു.

അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥനയോടെ,


ഷാജി പട്ടിക്കര .

No comments:

Powered by Blogger.