സൗഹൃദങ്ങളുടെ രാജാവായിരുന്നു എം.ജി സോമൻ : ഇടവേള ബാബു .


സൗഹൃദങ്ങളുടെ രാജാവായിരുന്നു  എം.ജി. സോമനെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 
എം.ജി. സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവല്ല വൈ .എം. സി. എയിൽ  ചേർന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അമ്മയുടെ മാർഗ്ഗദർശിയും, അംഗങ്ങളുടെ പ്രിയ സുഹൃത്തുമായിരുന്നു എം.ജി. സോമനെന്ന് ഇടവേള ബാബു തുടർന്ന് പറഞ്ഞു. 

മലയാള സിനിമയുടെ പ്രിയപ്പെട്ട എം.ജി. സോമൻ  വിട്ടുപിരിഞ്ഞിട്ട് ഇരുപത്തിരണ്ട് വർഷം തികയുന്ന  ഇന്ന്  ( ഡിസംബർ 12 ) എം . ജി സോമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം , അവാർഡ് ദാനം , സ്മൃതി  മണ്ഡപത്തിൽ പുഷ്പാർച്ചന ഉൾപ്പെടെയുള്ള പരിപാടികൾ തിരുവല്ലയിൽ സംഘടിപ്പിച്ചു. 

എം.ജി സോമൻ ഫൗണ്ടേഷൻ ചെയർമാനും സംവിധായകനുമായ  ബ്ലസി അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി മാത്യൂ ടി. തോമസ് എം. എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. 
തിരുവല്ല മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ , കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം കൃഷ്ണപ്രസാദ്  , സംവിധായകൻ കവിയൂർ ശിവപ്രസാദ്  ,എം. സലിം , തങ്കമ്മ എബ്രഹാം , അഡ്വ .വർഗ്ഗീസ് മാമൻ , ജോർജ്ജ് മാത്യു , കൈലാഷ് എസ്. എന്നിവർ അനുസ്മരണം നടത്തി. 

തിരുവല്ല ഉപജില്ലാ  കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്‌കുളുകൾക്ക് എം.ജി. സോമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഏവർറോളിംഗ് ട്രോഫികൾ  ഫൗണ്ടേഷൻ ട്രഷറാർ സുജാത സോമൻ വിതരണം ചെയ്തു. 

ചടങ്ങിൽ എം.ജി സോമന്റെ ബന്ധുക്കളും, സാമൂഹ്യ, രാഷ്ട്രീയ  രംഗത്തെ പ്രമുഖരും പങ്കെടുത്തു. 

 
സലിം പി. ചാക്കോ .

No comments:

Powered by Blogger.