ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന് കോഴിക്കോടിന്റെ ആദരാഞ്ജലികൾ .

പ്രശസ്ത ഛായാഗ്രാഹകൻ  കെ. രാമചന്ദ്രബാബുവിന്റെ ഭൗതികശരീരം കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ പൊതുദർശനത്തിന് വച്ചു.

സാമൂഹ്യ ,രാഷ്ടിയ ,സിനിമ , സാംസ്കാരിക രംഗത്തെ പ്രമുഖരായ  ബാലുശ്ശേരി എം. എൽ. എ പുരുഷൻ കടലുണ്ടി , സംവിധായകരായ എം. രഞ്ജിത്, വി.എം .വിനു , രഞ്ജൻ പ്രമോദ് , കെ.പി സുനിൽ , നിർമ്മാതാക്കളായ പി.വി ഗംഗാധരൻ , പല്ലവി സജിത് , തിരക്കഥാകൃത്ത് ശത്രുഘന്‌നൻ  , പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര , കലാസംവിധായകൻ ഷാജി മുകുന്ദ് , അസോസിയേറ്റ് ഡയറ്കടർ ബൈജുരാജ് ചേകവർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു .

ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ഭൗതികശരീരം കോഴിക്കോട്ടു നിന്നും രാത്രി 8.15ന്  അബുലൻസിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു.
ഡിസംബർ 22 ഞായറാഴ്ച വെളുപ്പിന് തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതിക ശരീരം ചാക്ക പേട്ട അക്ഷര വീഥി ലൈനിലെ വീട്ടിൽ ഉച്ചക്ക് 1 മണി വരെയും, രണ്ടു മണി മുതൽ കലാഭവൻ തിയേറ്ററിലും  പൊതുദർശനത്തിന്  വയ്ക്കും .
വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തിൽ സംസ്കാരം.


സംവിധായകരായ സനൽകുമാർ  ശശിധരൻ , ജോഷി തോമസ് പള്ളിക്കൽ , നടി ഷീലു എബ്രഹാം , നിർമ്മാതാവ് ബിജു തോമസ് എന്നിവർ രാമചന്ദ്രബാബുവിന്റെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .


No comments:

Powered by Blogger.