മലയാളത്തിന്റെ സുകൃതത്തിന് കാൽ നൂറ്റാണ്ട് .എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ, ഹരികുമാർ  സംവിധാനം ചെയ്ത്,
ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച്,
മലയാളത്തിന്റെ പ്രിയതാരം
മമ്മൂക്ക ജീവൻ നൽകിയ
സുകൃതം എന്ന ചലച്ചിത്ര കാവ്യം
അഭ്രപാളിയിൽ
വിസ്മയം തീർത്തിട്ട് 2019 ഡിസംബർ 22 ന് കാൽ നൂറ്റാണ്ട് പിന്നിടുന്നു.

മികച്ച മലയാള ചിത്രം,
മികച്ച സംഗീതം എന്നിവയ്ക്ക്
1995ലെ ദേശീയ അവാർഡ് 
നേടിയ ഈ ചിത്രം ഇന്നും മലയാളി
നെഞ്ചോട് ചേർത്തു വച്ചിരിക്കുന്ന
അപൂർവ്വം ചിത്രങ്ങളിൽ
ഒന്നാണ്.

ബോംബെ രവിയും, ജോൺസണും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.കടലിന്നഗാഥമാം നീലിമയിൽ എന്നു തുടങ്ങുന്ന സുകൃതത്തിലെ ഗാനം ഇന്നും ശ്രോതാക്കളുടെ ഹരമാണ്.
മികച്ച സംവിധായകനുള്ള
1995 ലെ രാമു കാര്യാട്ട് അവാർഡും ചിത്രം നേടിയിരുന്നു.

മികച്ച കഥാകൃത്ത്,
മികച്ച സംവിധായകൻ,
മികച്ച ചിത്ര സംയോജകൻ എന്നിവർക്കുള്ള
സംസ്ഥാന അവാർഡും ചിത്രം സ്വന്തമാക്കി.ജി. മുരളി ആയിരുന്നു എഡിറ്റർ.ഏറ്റവും നല്ല ചിത്രം,
നല്ല നടൻ,സംവിധായകൻ,
തിരക്കഥാകൃത്ത്ഛായാഗ്രാഹകൻ എന്നിവയ്ക്കുള്ള
ക്രിട്ടിക്സ് അവാർഡും ചിത്രം
സ്വന്തമാക്കി.

വേണു ആയിരുന്നു ഈ സുന്ദര ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിച്ചത്.
മികച്ച ചിത്രം,മികച്ച സംവിധായകൻ,
മികച്ച നടൻ,എന്നിവർക്കുള്ള 
ഫിലിം ഫെയർ അവാർഡും
സുകൃതത്തിന്പൊൻതിളക്കം നൽകി.

പ്രായഭേദമന്യെ
മലയാളി നെഞ്ചേറ്റിയ,
വീണ്ടും വീണ്ടും കണ്ട,
ഇന്നും കാണാൻ കൊതിക്കുന്ന,
ഈ ചിത്രംഹരികുമാർ എന്ന സംവിധായകന്റെ
ഏറ്റവും മികച്ചകലാസൃഷ്ടികളിൽ ഒന്നായിരുന്നു എന്ന്
നിസ്സംശയം പറയാം .

മലയാളികളെ
ചിന്തിപ്പിച്ച,
കണ്ണു നനയിച്ച
ഒരു അപൂർവ്വ ചലച്ചിത്ര ഭാഷ്യം .
ഇരുപത്തിയഞ്ച്
വർഷങ്ങൾക്കിപ്പുറം
എത്തി നിൽക്കുമ്പോൾ
ആ ചിത്രത്തിന്റെ
അരങ്ങിലും,അണിയറയിലും പ്രവർത്തിച്ച
ഒരുപാട്  പേർ
നമ്മളെ വിട്ടു പോയിരിക്കുന്നു.

ശിവജി, നരേന്ദ്രപ്രസാദ്, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ജോൺസൺ, ബോംബെ രവി, ഒ.എൻ.വി,
ഇന്ത്യൻ എന്ന് വിളിപ്പേരുള്ള രാമൻകുട്ടി വാര്യർ,ഗൗതമിയുടെ ശബ്ദ ഭാഷ്യത്തിലൂടെ ഇന്നും ജീവിക്കുന്ന ആനന്ദവല്ലി ,
തുടങ്ങിയ ഒരുപിടി അതുല്യ പ്രതിഭകൾ .

തിയറ്ററുകൾ നിറഞ്ഞോടി,
പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ച
ഈ ചിത്രം പേരുപോലെ തന്നെ
മലയാളത്തിന്റെ സുകൃതം തന്നെയായിരുന്നു.
മമ്മൂക്കയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്.
എം.ടി.യുടെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്ന്.
മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ് ,
മദ്രാസ് സിനിമ എക്സ്പ്രസ് അവാർഡ്,
ചിത്രഭൂമി അവാർഡ് ,
കേരളകൗമുദി റീഡേഴ്സ് ക്ലബ്ബ് അവാർഡ്,
തുടങ്ങിയവയും സുകൃതം സ്വന്തമാക്കിയിരുന്നു.
സുകൃതം ഹിറ്റായി നിൽക്കുന്ന അവസരത്തിലാണ്
സംവിധായകൻ ഹരികുമാറിന്റെ
പുതിയ വീട് പണി പൂർത്തീകരിച്ചത്.
വീടിന് ഒരു പേരിടുന്നതിനായി മലയാളത്തിന്റെ കാരണവരും,
പേരിടൽ രംഗത്തെ മുടിചൂടാ മന്നനും ആയ ശ്രീ. തിക്കുറിശ്ശി യെ സമീപിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ പറഞ്ഞത് സുകൃതം എന്നാണ്.
പ്രിയപ്പെട്ട കവി ഒ.എൻ.വി.യുടെ
അഭിപ്രായം തേടിയപ്പോൾ
അദ്ദേഹം പറഞ്ഞതും സുകൃതം എന്നു തന്നെ.
രണ്ട് മഹാപ്രതിഭകളും പരസ്പരം അറിയാതെ
പറഞ്ഞ ആ പേരുള്ള
വീട്ടിലാണ് ഇന്നും സംവിധായകൻ താമസിക്കുന്നത്.
മനസുഖവും,
മനശാന്തിയും നിറഞ്ഞ ഇരുപത്തഞ്ച് വർഷങ്ങൾ ആ വീട്ടിൽ പിന്നിടുമ്പോൾ,
മലയാളിയുടെ
സ്വകാര്യ അഹങ്കാരങ്ങളിൽ
ഒന്നായസുകൃതവുംകാൽ നൂറ്റാണ്ട്
തികയ്ക്കുന്നു.

 ഷാജി പട്ടിക്കര

No comments:

Powered by Blogger.