" ദേവിക"യുടെ ടീസർ ഉടൻ റിലീസ് ചെയ്യും.


ദേവികയുടെ ടീസർ ഉടൻ റിലീസ് ചെയ്യും. 
..................................................................

സിനിമ എന്ന സ്വപ്നം മനസിലേറ്റി നടക്കുന്ന ദേവിക എന്ന മോഡലിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു അതിക്രമത്തിനെ  ചുറ്റിപ്പറ്റിയുള്ള  കഥയാണ് " ദേവിക"  പറയുന്നത്. 
സ്ത്രീകൾ എങ്ങനെ ആയിരിക്കണം  എന്ന ഇന്ത്യൻ ജനതയുടെ  കാലഹരണപ്പെട്ട കാഴ്ചപ്പാടുകളെ തച്ചോടിക്കുവാനുള്ള ശ്രമങ്ങൾ ഈ സിനിമയിൽ കാണാം. വ്യത്യസ്തമായ  ഒരു മേക്കിങ് കൊണ്ട് ഒരു നവീനമായ ആസ്വാദന തലം  തന്നെ ആയിരിക്കും " ദേവിക"  എന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത് .

എസ് . സാരംഗപാണി,  ഫോക്കസ് ഫിലിം സ്റ്റുഡിയോയുടെ ബാനറിൽ  നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിബിൻ ജോർജ് ജെയിംസ് ആണ്. 

തിരക്കഥ ശിവപ്രസാദ് രാമചന്ദ്രൻ ഇക്കരയും , ഛായാഗ്രഹണം  ജിതിൻ ഫ്രാൻസിസും ,എഡിറ്റിംഗ് ജോബിൻസ് സെബാസ്റ്റ്യനും , ഗാനരചന ലിബിഷ് പേരിക്കാടും, കലാസംവിധാനം ലിജിത് എൻ. ഗംഗാധരനും, മേക്കപ്പ് നജിൽ അഞ്ചലും നിർവ്വഹിക്കുന്നു.              ശിവപ്രസാദ്,  ശ്രീകാന്ത് എസ്. എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടറൻമാരുമാണ് .മധു ബാലകൃഷ്ണൻ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

മാനവ് ( നരേഷ് ) , ആതിര മാധവ്          ( ദേവിക ) എന്നിവരോടെപ്പം  പ്രശസ്ത ഗായിക ഗായത്രി സുരേഷ്,  അർദ്രദാസ് ,രാജൻ ഇടുക്കി , ജിത്തുമോൻ കാരാട്ട് , ശ്രീകാന്ത് എസ് .എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 


SPC . 

No comments:

Powered by Blogger.