" ജിമ്മി ഈ വീടിന്റെ ഐശ്വര്യം " ഇന്ന് ( ഡിസംബർ 6 ) മുതൽ .

"  ജിമ്മി ഈ വീടിന്റെ ഐശ്വര്യം " ഒരു Dog പറഞ്ഞ കഥ   രാജുചന്ദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മിഥുൻ        രമേശാണ് നായക വേഷത്തിൽ എത്തുന്നത് .

സുരാജ് വെഞ്ഞാറംമൂട് , ഹരീഷ് കണാരൻ , ദിവ്യ പിള്ള ,ജോയ്മാത്യു ,ജോണി ആന്റണി, നിർമ്മൽ പാലാഴി, ഇടവേള ബാബു, നിഷ മാത്യു , വീണ നായർ ,ശ്രീജരവി , സുനിൽ സുഗദ ,ശശി കലിംഗ, സുബീഷ് സുധി, നിസാം കോഴിക്കോട്, അഷ്റഫ് പിലാക്കൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി അഭിനയിക്കുന്ന ഇന്ത്യൻ ചിത്രം കൂടിയാണിത്. 

ദുബായിൽ പൂർണ്ണമായും ചിത്രീകരിച്ച ഈ ചിത്രം ഗോൾഡൻ എസ്. പിക്ച്ചേഴ്സിന്റെ ബാനറിൽ ശ്യാംകുമാർ ,സീനോ ജോൺ തോമസ് എന്നിവരാണ് നിർമ്മിക്കുന്നത്. 

അനിൽ ഈശ്വർ ഛായാഗ്രണവും , എം. ജയചന്ദ്രൻ സംഗീതവും, സന്തോഷ് വർമ്മ ഗാനരചനയും, സുനിൽ എസ്‌ .പിള്ള എഡിറ്റിംഗും, അരുൺ മുരളീധരൻ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.