ഇത്തിരി നേരം , ഒത്തിരി കാര്യം , മുന്തിരി മധുരം . നാളെ ( ഡിസംബർ 6 ) മുതൽ .


വടക്കേ മലബാറിൽ കോളേജ് കുട്ടികൾ ഫ്രീക്കൻമാരെ വിളിക്കുന്ന നാടൻ ശൈലിയിലുള്ള പേരാണ് മുന്തിരി മൊഞ്ചൻ .സ്നേഹത്തോടെയും, പരിഹാസത്തോടെയും ഭാഗമായും മുന്തിരിമൊഞ്ചൻ എന്നും വിളിക്കുന്നുണ്ട്. 
സംഗീത പ്രധാന്യമുള്ള  റൊമാന്റിക് ചിത്രമായ  " മുന്തിരിമൊഞ്ചൻ " ഒരു തവള പറഞ്ഞ കഥ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്നു. 

പതിനഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ആൺക്കുട്ടികളുടെയും പെൺക്കുട്ടികളുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം.

മനേഷ് കൃഷ്ണനാണ് ( വിവേക് ക്യഷ്ണൻ - വേട്ടാവളിയൻ ) നായകൻ .
കൈരാവി തക്കർ ( ദിപിക ) , സലിംകുമാർ ( തവള ) ഇന്നസെന്റ് ( മേനോൻ ) , ഇർഷാദ് ( ഡോ. ഗൗതം Made in China ) , ഇടവേള ബാബു ( ദേവരാജ് )  ,വിഷ്ണു നമ്പ്യാർ ( മഹേഷ് ) , അഞ്ജലി നായർ ( മജിസ്ട്രേറ്റ് ) ,യഹിയ കാദർ ( ഡാൽവിൻ ഡിസിൽവ ) , ഡോ. അമർ രാമചന്ദ്രൻ ( ജയമോഹൻ ) , കുട്ടി അഖിൽ ( സനൽ ) , നിയാസ് ബക്കർ ( അനിയച്ചൻ ) ,സലീമ (മേരി ) ,ദേവൻ ( മാധവൻകുട്ടി )  എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് പത്തനംതിട്ട ഉൾപ്പടെയുള്ള മറ്റ് താരങ്ങളും അഭിനയിക്കുന്നു. 

വിശ്വാസ് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അശോകൻ പി.കെ. സിനിമ നിർമ്മിക്കുന്നു. തിരക്കഥ മനുഗോപാൽ , ഛായാഗ്രഹണം ഷാൻ ഹഫ്സാലി , എഡിറ്റിംഗ് അനസ് , മേക്കപ്പ് അമൽ , കോസ്റ്റ്യൂം രാധാകൃഷ്ണൻ മങ്ങാട് , കലാസംവിധാനം ഷെബീറലി , ഗാനരചന റഫീഖ് അഹമ്മദ് , മുരളീധരൻ ,മനു ഗോപാൽ , സംഗീതം വിജിത്ത് നമ്പ്യാർ എന്നിവർ നിർവ്വഹിക്കുന്നു. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ .

" മുഞ്ചിരി മൊഞ്ചൻ " ഒരു തവള പറഞ്ഞ കഥ നാളെ (ഡിസംബർ ആറിന് ) ഇറോസ് ഇന്റർനാഷണൽ തീയേറ്ററുകളിൽ എത്തിക്കും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.