കാർത്തിയുടെ " തമ്പി " ഡിസംബർ 20ന് റിലീസ് ചെയ്യും. സംവിധാനം ജീത്തു ജോസഫ്.


കാർത്തി , ജ്യോതിക , സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " തമ്പി " .ആക്ഷൻ ത്രില്ലർ സിനിമ കൂടിയാണിത്. 

ആൻസൻ പോൾ, നിഖില വിമൽ ,ഇളവരസ് , അമ്മു അഭിരാമി, സോക്കർ ജാനകി , സീത ,അശ്വന്ത് അശോക് കുമാർ , രമേശ് തിലക് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വൈക്കോം 18 മോഷൻ പിക്ച്ചേഴ്‌സും, സുരജ് സദാനന്ദ് എന്നിവരാണ് " തമ്പി '' നിർമ്മിക്കുന്നത്. തിരക്കഥ , ജിത്തു ജോസഫ് , റെൻസിൽ ഡി ശിൽവ , സമീർ അറോറ ,കെ. മണികണ്ഠൻ എന്നിവരും ,കഥ റെൻസിൻ ഡി. ശിൽവ , സമീർ അറോറയും , സംഗീതം ഗോവിന്ദ് വസന്തയും , ഛായാഗ്രഹണം ആർ. ഡി. ചന്ദ്രശേഖരും , എഡിറ്റിംഗ് വി.എസ് വിനായകും നിർവ്വഹിക്കുന്നു. 
ഈ ചിത്രം ഡിസംബർ 20ന്  തിയേറ്ററുകളിൽ എത്തും. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.