മോഹൻലാൽ - ജീത്തു ജോസഫ് ചിത്രത്തിന്റെ ലോഞ്ചിംഗ് ഡിസംബർ 16ന് കൊച്ചിയിൽ .


"ദൃശ്യ "ത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിന്  ശേഷം ജീത്തു ജോസഫ് -          മോഹൻലാൽ ചിത്രത്തിന്റെ ലോഞ്ചിംഗ് ഡിസംബർ പതിനാറ് തിങ്കളാഴ്ച വൈകിട്ട് ആറിന്  കൊച്ചി ലെ മെർഡിയൻ ഹോട്ടലിൽ വച്ച് നടക്കും .

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ്.പി. പിള്ള, സുധൻ എസ്.പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസർ ഗണേഷ്.പി. പിള്ളയാണ് .

ഡിസംബർ പതിനെട്ടിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. വലിയ താര നിരയോടെയാണ് ഈ ചിത്രമെത്തുന്നത്.ആശിർവ്വാദ് സിനിമാസ് ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും .No comments:

Powered by Blogger.