മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ എം.ജി. സോമന്റെ അനുസ്മരണം ഡിസംബർ 12ന് തിരുവല്ലയിൽ .

മലയാള സിനിമയുടെ പ്രിയപ്പെട്ട എം.ജി. സോമൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഡിസംബർ 12ന് 22 വർഷം തികയുന്നു. എം. ജി സോമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം , സ്കൂൾ കലോൽസവ വിജയികൾക്ക് ട്രോഫി വിതരണം  ഉൾപ്പെടെയുള്ള വിപുലമായ പരിപാടികൾ തിരുവല്ലയിൽ  സംഘടിപ്പിക്കും. 

ഡിസംബർ 12 വ്യാഴയാഴ്ച  രാവിലെ എട്ടിന് തിരുവല്ല മണ്ണടിപറമ്പിൽ വിട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷാർച്ചന നടക്കും. 

ഡിസംബർ 12 വ്യാഴായാഴ്ച വൈകിട്ട് അഞ്ചിന് തിരുവല്ല വൈ.എം.സി.എയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി മാത്യൂ ടി. തോമസ് എം. എൽ.എ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. എം.ജി.സോമൻ ഫൗണ്ടേഷൻ ചെയർമാൻ സംവിധായകൻ  ബ്ലസി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

തിരുവല്ല മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ , കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം കൃഷ്ണപ്രസാദ്  , തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി , സംവിധായകൻ ബാബു തിരുവല്ല ,  എം. സലിം , തങ്കമ്മ എബ്രഹാം , അഡ്വ .വർഗ്ഗീസ് മാമൻ , അഡ്വ. സലിം കാമ്പിശ്ശേരി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും. 

തിരുവല്ല ഉപജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്‌കുളുകൾക്ക് എം.ജി. സോമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഏവർറോളിംഗ് ട്രോഫികൾ  ഫൗണ്ടേഷൻ ട്രഷറാർ സുജാത സോമൻ വിതരണം ചെയ്യുമെന്നും എം.ജി. സോമൻ ഫൗണ്ടേഷൻ വർക്കിഗ് ചെയർമാൻ ജോർജ്ജ് മാത്യുവും , സെക്രട്ടറി കൈലാഷ് എസും അറിയിച്ചു. 



സലിം പി. ചാക്കോ .

No comments:

Powered by Blogger.