മമ്മൂട്ടിയുടെ " മാമാങ്കം'' സിനിമ തകർക്കാൻ ശ്രമമെന്ന് നിർമ്മാതാവ് വേണു കുന്നപ്പിളളി. സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി.

മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് എം പത്മകുമാർ  സംവിധാനം ചെയ്ത " മാമാങ്കം " .കാവ്യാ ഫിലിംസിന്റെ  ബാനറിൽ 55  കോടി രൂപ മുതൽ മുടക്കിയാണ്  വേണു കുന്നപ്പിള്ളി ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ  പന്ത്രണ്ടിന് മലയാളം ,തമിഴ്, തെലുങ്ക് ,ഹിന്ദി എന്നി  ഭാഷകളിലായി  " മാമാങ്കം " വേൾഡ് വൈഡ് റിലീസ് ചെയ്യുകയാണ് .


എന്നാൽ  റിലീസിന് മുൻപേ തന്നെ ഈ ചിത്രത്തെ തകർക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നു എന്ന പരാതിയുമായി സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ് മാമാങ്കത്തിന്റെ നിർമ്മാതാവ് വേണുകുന്നപ്പിളളി. ചിലർ സംഘടിത നീക്കങ്ങളുമായി സോഷ്യൽ മീഡിയ വഴി ഈ ചിത്രത്തെ തകർക്കാൻ ശ്രമിക്കുകയാണ് എന്നാണ് പരാതിയിൽ പറയുന്നത് .


ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപെ സിനിമ മോശമാണെന്ന്  പ്രചരിപ്പിക്കുകയാണെന്നും, ഇതിന് പിന്നിൽ ബോധപൂർവ്വമായ നീക്കം ഉണ്ടെന്നും പരാതിയിൽ പറയുന്നു. ഒരേ കേന്ദ്രത്തിൽനിന്നുമാണ്  സോഷ്യൽ മീഡിയായിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന സംശയവും പ്രകടിപ്പിക്കുന്ന നിർമ്മാതാവ് വേണുകുന്നപ്പിള്ളി അദ്ദേഹത്തിന്  ലഭിച്ചിട്ടുള്ള തെളിവുകൾ  പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. 

ചില ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ആരുടെയെങ്കിലും കൊട്ടേഷൻ ഏറ്റെടുത്താണോ ഈ  പ്രവർത്തി നടത്തുന്നത് എന്ന്  സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു . " മാമാങ്കം " സിനിമ പുറത്ത് ഇറങ്ങരുതെന്നും, ഇറങ്ങിയാൽ സിനിമ പരാജയപ്പെടുത്തണമെന്നുള്ള വാശിയിലാണ് ചിലർ അണിയറയിൽ നീക്കങ്ങൾ നടത്തുന്നതെന്നും  പരാതിയിൽ വേണു കുന്നപ്പിളളി  പറയുന്നുണ്ട്. 

-

No comments:

Powered by Blogger.