സിജു വിൽസന്റെ ജന്മദിനത്തിൽ " വാർത്തകൾ ഇതുവരെ " തീയേറ്ററുകളിൽ എത്തുന്നു.

"വാർത്തകൾ ഇതുവരെ " യിലെ നായകൻ സിജു വിൽസന്റെ ജന്മദിനത്തിൽ തന്നെ സിനിമ റിലീസ് ചെയ്യുന്നു .

1990 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു പോകുന്ന ഒരു light hearted feelgood സിനിമയാണ് "വാർത്തകൾ ഇതുവരെ".
 
സിജു വിൽസൺ , വിനയ് ഫോർട്ട് , അഭിരാമി ഭാർഗ്ഗവൻ ,സൈജു കുറുപ്പ് , സുധീർ കരമന, അലൻസിയർ ലേ  ലോപ്പസ്, നെടുമുടി വേണു,മാമുക്കോയ ,ഇന്ദ്രൻസ്, നന്ദു, വിജയ രാഘവൻ ,സുനിൽ സുഗദ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

90 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഗാനങ്ങൾക്ക്‌ ഈണം പകർന്നിരിക്കുന്നത് മെജോ ജോസഫും വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും,വയലാർ ശരത്ചന്ദ്ര വർമയുമാണ്. കഴിഞ്ഞ കാലങ്ങളിലേക്കുള്ള തിരിച്ചുപോക്ക് പോലെയാണ് ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും.

പ്രണയവും നർമവും ട്വിസ്റ്റും ഒക്കെകൂടെ കൂടി കലർന്ന് ഒരു കംപ്ലീറ്റ് ഫീൽഗുഡ് ചിത്രമായിരിക്കും  "വാർത്തകൾ ഇതുവരെ"  .

സലിം പി. ചാക്കോ .
No comments:

Powered by Blogger.