അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. അഞ്ജലി അമീർ മുഖ്യവേഷത്തിൽ. സംവിധാനം : ഡൈനി ജോർജ്ജ് .

മമ്മൂട്ടിയുടെ പേരൻപിലൂടെ  ശ്രദ്ധേയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. ട്രാൻസ്ജെൻഡറായ അഞ്ജലിയുടെ മാനസിക - സാമുഹ്യ പ്രശ്നങ്ങൾ ഉൾപ്പെടുന്നതാണ് സിനിമയുടെ പ്രമേയം .മലയാളം ,തമിഴ് ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അഞ്ജലി അമീർ തന്നെയാണ് മുഖ്യവേഷത്തിൽ അഭിനയിക്കുന്നത്. 

ഡൈനി ജോർജ്ജാണ്  ചിത്രം സംവിധാനം ചെയ്യുന്നത്.        ഗോൾഡൻട്രബറ്റ്  എന്റെർടെയ്മെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാർ  നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ്യിൽ ആരംഭിക്കും. കോഴിക്കോട്, ബംഗ്ളൂരു , പൊള്ളാച്ചി എന്നിവടങ്ങളിലാണ് ഷൂട്ടിംഗ് .തിരക്കഥ വി.കെ. അജിത്ത് കുമാർ നിർവ്വഹിക്കുന്നു. മലയാളം , തമിഴ് സിനിമകളിലെ  പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.