കാളിദാസ് ജയറാമിന്റെ " ഹാപ്പി സർദാർ The Great Indian Comedy " നവംബർ 28ന് റിലീസ് ചെയ്യും.

ഹാപ്പിസിംഗിന്റെയും മേരിയുടെയും പ്രണയ കഥയാണ്  " ഹാപ്പി സർദാർ " .ഒരു സർദാർ യുവാവും , ക്നാനായ സമുദായത്തിലെ പെൺകുട്ടിയും തമ്മിലുള്ള പ്രണയ കഥയാണ് ഈ ചിത്രം. The Great Indian Comedy " എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്ത് വരുന്നത്. 

ദമ്പതിമാരായ സുദീപ് ജോഷിയും , ഗീതികയുമാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. 

ഹാപ്പിസിംഗ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാമാണ് .മേരിയെ മെറീനും അവതരിപ്പിക്കുന്നു. ബാലു വർഗ്ഗീസ് , ജാവേദ് ജാഫ്രി, സിദ്ദിഖ് , സാജൻ പള്ളുരുത്തി, അനൂപ് ചന്ദ്രൻ , ദിനേഷ് മോഹൻ , ഹസീബ് ഹനീഫ് , ബൈജു സന്തോഷ് , ഷറഫുദീൻ ,ശ്രീനാഥ് ഭാസി ,സിനി സൈനുദീൻ , ബാലു , വിജിലേഷ് , സിനോജ് ,സേബൂട്ടി, മാലാ പാർവ്വതി , പ്രവീണ , സിദ്ധി , ചിപ്പി , അഖില , സിത്താര എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം അഭിനന്ദ് രാമനുജവും , സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചിച്ചാ സിനിമാസ് & മലയാളം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഹസീബ് ഹനീഫാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.