നർമ്മം + പ്രണയം + സംഗീതം + സൗഹൃദം = " ധമാക്ക" . ഒമർ ലുലുവിന്റെ " ധമാക്ക" നവംബർ 28ന് തീയേറ്ററുകളിലേക്ക് .

യുവത്വത്തിന്റെ ആർഭാടപൂർണ്ണമായ ജീവിത കാഴ്ചപ്പാടുകൾ ദ്യശ്യവൽക്കരിക്കുന്ന " ധമാക്ക" ഒരു സംഘം യുവാക്കളുടെ കഥയാണ് പറയുന്നത്. ഹാപ്പി വെഡ്ഡിംഗ് , ചങ്ക്സ് , അഡാർ ലവ് എന്നി ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് " ധമാക്ക " .

അരുൺകുമാർ , നിക്കി ഗൽറാണി , മുകേഷ്, ഉർവ്വശി ,  നേഹ സക്സേന ,നൂറിൻ ഷെറീഫ് , ഷാലിൻ സോയ , ധർമ്മജൻ ബോൾഗാട്ടി , ഇന്നസെന്റ് , സലിംകുമാർ , ഹരീഷ് കണാരൻ , ശ്രീജിത്ത് രവി , ഇടവേള ബാബു , തരികിട സാബു ,പൊന്നമ്മ ബാബു , റോഷ്ന തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ നാസറാണ് " ധമാക്ക" നിർമ്മിക്കുന്നത്. സിനോജ് പി. അയ്യപ്പൻ ഛായാഗ്രഹണവും  സാരംഗ് ജയപ്രകാശ് , ഒ.വി. കിരൺലാൽ എന്നിവർ തിരക്കഥയും , ബി.കെ. ഹരി നാരായണൻ  ഗാനരചനയും, ഗോപീ  സുന്ദർ സംഗീതവും , സമീറാ സനീഷ് കോസ്റ്റുംസും , ലിബിൻ മോഹൻ മേക്കപ്പും നിർവ്വഹിക്കുന്നു. സഞ്ജു ജെ. യാണ് പ്രൊഡക്ഷൻ കൺട്രോളർ .

സലിം പി. ചാക്കോ

No comments:

Powered by Blogger.