അൻവർ സാദിഖിന്റെ മികച്ച സംവിധാനത്തിൽ " മനോഹരം " മനോഹരമായി.# വിനീത് ശ്രീനിവാസന്റെ മികച്ച അഭിനയം #.


വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് രചനയും,  സംവിധാനവും  നിർവ്വഹിച്ചിരിക്കുന്ന  ചിത്രമാണ് " മനോഹരം " .

മനോഹരൻ അഥവ മനു ചിത്രകലയിൽ മിടുക്കനായ ചെറുപ്പക്കാരനാണ്. പുതിയ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം കലാമികവിന് 
പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന യഥാർത്ഥ്യം സിനിമ തുറന്ന് പറയുന്നു. 

അച്ഛനിൽ നിന്നും മനസിലാക്കിയ കരവിരുതുകൾ പുതിയ സാങ്കേതിക സഹായത്തോടെ ഫ്ലെക്സ് നിർമ്മാണ മേഖലയിലേക്ക് മനുവിന് കടക്കേണ്ടി വരുന്നു. ഗ്രാമീണ മേഖലയായ ചിറ്റിലംഞ്ചേരിയിൽ ഫ്ലെക്സ് നിർമ്മാണം പ്രധാന്യം അർഹിക്കുന്നു. വരയും ,ചലനങ്ങളും ചേർത്ത് പെയിന്റിംഗ് തൊഴിലാളികൾ വിസ്മയം തീർത്തത്  എല്ലാവരും മറക്കുന്നു. 

ഫോട്ടോഷോപ്പ് പഠിക്കാനും ," മനോഹരം " ഫ്ലക്സ് പ്രിൻറിംഗ് യൂണിറ്റ് തുടങ്ങാനും മനു തയ്യാറാകുന്നു. ഇതിനെ തുടർന്ന് മനു നേരിടുന്ന വെല്ലുവിളികളാണ് " മനോഹരം " പറയുന്നത്. 

മനോഹരൻ എന്ന മനുവായി വിനീത് ശ്രീനിവാസനും , ശ്രീജയായി അപർണ്ണദാസും, പ്രഭുവായി സംവിധായകൻ ബേസിൽ ജോസഫും , പൗലോസ് ഏട്ടനായി ഇന്ദ്രൻസും, മനുവിന്റെ അമ്മ തങ്കമായി ശ്രീലക്ഷ്മിയും , രാഹുലായി ദീപക് പറംബോളും , അലിഭായ്ആയി ഡൽഹി ഗണേഷും ,ഒറ്റത്തറ പ്രഭാകരനായി ഹരീഷ് പേരാടിയും, അഹമ്മദ് സിദ്ദീഖ് വിജയ് ആയും, മാലതിയായി നന്ദിനിശ്രീയും വേഷമിടുന്നു. സംവിധായകരായ വി.കെ. പ്രകാശ് , ജൂഡ് ആന്റണി ജോസഫ് എന്നിവരും വീണ നായർ ,  നിസ്താർ സേട്ട് ,കുഞ്ചൻ തുടങ്ങിയവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ചക്കാലയ്ക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലയ്ക്കൽ ,സുനിൽ  എ.കെ. എന്നിവർ നിർമ്മാണവും  , ജെബിൻ ജേക്കബ്ബ് ഛായാഗ്രഹണവും , സജീവ് തോമസ് സംഗീതവും , നിതിൻ രാജ് അരോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. റിനി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ.സെഞ്ചറി ഫിലിംസാണ് ഈ സിനിമ തീയേറ്ററുുകളിൽ എത്തി്ച്ചിരിക്കുന്നത്   .

മനുവിന്റെ പ്രണയവും, ജീവിത പ്രതിസന്ധികളും സിനിമ പറയുന്നു. ഫ്ലെക്സ് നിരോധനം നിലനിൽക്കുമ്പോൾ ഫ്ലെക്സ് പ്രിന്റിംഗിന്റെ ബിസിനസ്സ് കഥ പറയുകയാണ് ഈ സിനിമ. 

മികച്ച സംവിധാനമാണ് അൻവർ സാദിഖ് നടത്തിയിരിക്കുന്നത്. എഡിറ്റിംഗും, ഛായാഗ്രഹണവും ശ്രദ്ധേയമാണ്. തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്.  വിനീത് ശ്രീനിവാസന്റെ മനു വ്യതസ്ത പുലർത്തി. മനുവിന്റെ  സുഹൃത്തുക്കളായി അഭിനയിച്ച ഇന്ദ്രൻസും , ബേസിൽ ജോസഫും മികച്ച അഭിനയം കാഴ്ചവച്ചു. ഗാനങ്ങളും മികവുറ്റതായി .

നെഗറ്റീവുകൾ നിറഞ്ഞ മനുവിന്റെ ജീവിതം പോസ്റ്റിവ് ആകും. ഒരു ഫാമിലി ഫീൽഗുഡ് സിനിമയാണ് " മനോഹരം " .എല്ലാത്തരം പ്രേക്ഷകർക്കും കാണാനും , ആസ്വദിക്കാനും കഴിയുന്ന കുടുംബസിനിമയാണിത്. 

Rating : 4 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.