" അമ്മച്ചികൂട്ടിലെ പ്രണയകാലം" സെപ്റ്റംബർ 30ന് ഷൂട്ടിംഗ് തുടങ്ങും.


പുതുമുഖങ്ങളായ സത്താർ, സമീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  റഷീദ് പള്ളുരുത്തി തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന  അമ്മച്ചികൂട്ടിലെ പ്രണയകാലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബർ 30ന് കൊച്ചിയിൽ തുടങ്ങും.  

ധ്യാൻ പ്രൊഡക്ഷൻ ഹൗസ് ബാനറിൽ ശിവയും ,  കൊച്ചിൻ മെഹന്ദി ഫിലിംസ് ബാനറിൽ  സോഫിയയും ആണ് ചിത്രം നിർമ്മിക്കുന്നത്.

ഷീല, കവിയൂർ പൊന്നമ്മ, സലിംകുമാർ, ബൈജു എഴുപുന്ന, സജി നെപ്പോളിയൻ, ഗോപാൽജി, വിജു കൊടുങ്ങല്ലൂർ, റീജ ആന്റണി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ  അഭിനയിക്കുന്നു. 

ഛായാഗ്രഹണം  ശശി രാമകൃഷ്ണൻ , സംഗീതം  മോഹൻ സിത്താര , പ്രൊഡക്ഷൻ കൺട്രോളർ  ഷൈജു ജോസഫ്, എഡിറ്റിംഗ്  അസീബ്‌,  കോസ്റ്റ്യൂംസ് സുകേഷ് താനൂർ, പ്രൊഡക്ഷൻ ഡിസൈനർ അനൂപ് ഇടയകുന്നം, പ്രൊമോഷൻ കൺട്രോളർ ശ്രീകാന്ത്  ( Green world media entertainment )  എന്നിവർ  നിർവഹിക്കുന്നു.
...........................................................

No comments:

Powered by Blogger.