" അക്കിത്തം " ഡോക്യൂമെന്ററി ചിത്രീകരണം തുടങ്ങി .ഹരികുമാർ - സംവിധാനം.


95 ൽ എത്തി നിൽക്കുന്ന മഹാകവി പത്മശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയെക്കുറിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരികുമാർ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കുമരനല്ലൂരിന് സമീപമുള്ള അക്കിത്തത്തിന്റെ വീട്ടിൽ ചിത്രീകരണം തുടങ്ങി.

ചാത്തനേത്ത് അച്യുതനുണ്ണി, ആർട്ടിസ്റ്റ് നമ്പൂതിരി ,M .V. വിജയകൃഷ്ണൻ എന്നിവർ അക്കിത്തവുമായുള്ള സൗഹൃദത്തിന്റെ ഓർമകൾ അയവിറക്കുന്ന ഭാഗങ്ങൾ പൊന്നാനി, എടപ്പാൾ, കുമരനല്ലൂർ എന്നിവിടങ്ങളിലും, വി.ടി.ഭട്ടതിരിപ്പാടിന്റെ മേഴത്തൂർ മനയിലും ചിത്രീകരിച്ചു.

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന്റെ മകൻ യദു രാധാകൃഷ്ണനാണ് ഛായാഗ്രഹണം,
പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. നിശ്ചല ഛായാഗ്രഹണം അനിൽ പേരാമ്പ്ര.അസിസ്റ്റൻറ് ഡയറക്ടർ സമീർ ഉസ്മാൻ.

No comments:

Powered by Blogger.