'' വർഗ്ഗീസേട്ടനായി " ഇന്ദ്രൻസ് മനോഹരത്തിൽ .

വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് രചനയും,  സംവിധാനവും  നിർവ്വഹിക്കുന്ന  ചിത്രമാണ് " മനോഹരം " .ഈ ചിത്രം സെപ്റ്റംബർ 27 ന് തീയേറ്ററുകളിൽ എത്തും .

അപർണ്ണദാസ് , ഇന്ദ്രൻസ് , സംവിധായകൻ ബേസിൽ ജോസഫ് , ദീപക് പറംബോൾ ,ഹരീഷ് പേരടി ,വി.കെ. പ്രകാശ് , ഡൽഹി ഗണേഷ് , വീണ നായർ , നന്ദിനി നായർ , നിസ്താർ സേട്ട് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ചക്കാലയ്ക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലയ്ക്കൽ ,സുനിൽ  എ.കെ. എന്നിവർ നിർമ്മാണവും  , ജെബിൻ ജേക്കബ്ബ് ഛായാഗ്രഹണവും , സജീവ് തോമസ് സംഗീതവും , നിതിൻ രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. റിനി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ.

സലിം പി. ചാക്കോ .

No comments:

Powered by Blogger.