" കാപ്പാൻ " വെറിട്ടൊരു യാത്രയാണ്. മോഹൻലാലിന്റെ മികച്ച അഭിനയം. സൂര്യയുടെ അക്ഷൻ ത്രില്ലർ ചിത്രം .


മോഹൻലാൽ, സൂര്യ , ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്ത  ആക്ഷൻ ത്രില്ലർ മൂവിയാണ്  " കാപ്പാൻ  " .പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയായി മോഹൻലാലും, എസ്.പി. ജി കമാൻഡോ കതിർ ആയി സൂര്യയും, പ്രധാനമന്ത്രിയുടെ മകൻ അഖിൽ വർമ്മയായി ആര്യയും  വേഷമിടുന്നു. 

സയേഷ്യ , ബൊമാൻ ഇറാനി, സമുദ്രക്കനി ,പ്രേം, തൃഷാ ക്യഷ്ണൻ, ചിരാഗ് ജാനി ,             ഷംനാ  കാസിം എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

പ്രധാനമന്ത്രിയുടെയും ,കുടുംബത്തിന്റെയും സുരക്ഷയ്ക്ക് മാത്രമായി നിയോഗിക്കപ്പെട്ടിരിക്കുന്ന , സെക്യൂരിറ്റി ചെയ്യുന്നവരുടെ  ജോലി പൊതു സമൂഹം പലപ്പോഴും അറിയാറില്ല.

കർഷകരുടെയും, ചെറുകിട വ്യവസായകരുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

കെ.വി.ആനന്ദും, പട്ടുകോട്ടൈ പ്രഭാകറും, കബിലൻ വൈരമുത്തുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹാരീസ് ജയരാജ് സംഗീതവും, ഛായാഗ്രഹണം എം.എസ് .പ്രഭുവും, അഭിനന്ദൻ രാമാനുജവും , എഡിറ്റിംഗ് ആന്തണിയും നിർവ്വഹിക്കുന്നു . ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ  അലിരാജ സുബ്ബാസ്കരനും ,കെ.ഇ ഗണവേൽ രാജയും ചേർന്നാണ് " കാപ്പാൻ  "നിർമ്മിച്ചിരിക്കുന്നത്.

സ്റ്റുഡിയോ ഗ്രീൻ സിനിമാസ് തമിഴ്നാട്ടിൽ ചിത്രം വിതരണം ചെയ്യുന്നു.കേരളത്തിൽ ടോമിച്ചൻ മുളകുപാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസാണ് സിനിമ തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്. 

" അയൻ " എന്ന ചിത്രത്തിന്റെ  സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " കാപ്പാൻ " . മോഹൻലാൽ അഭിനയിച്ച " തേൻമാവിൻ കൊമ്പത്ത്'' എന്ന മലയാള സിനിമയുടെ          ക്യാമറാമെൻ കെ .വി .ആനന്ദ് ആയിരുന്നു. 

ഒരു ഗ്രാമത്തിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രേക്ഷകരെ എത്തിക്കുന്ന  സിനിമയാണിത്. " കാപ്പാൻ " വേറിട്ടൊരു യാത്ര കൂടിയാണ്. ഗാനരംഗങ്ങളും ,ഛായാഗ്രഹണവും നന്നായി എന്നു പറയാം. കഥയിൽ പുതുമയില്ല. മോഹൻലാലിന്റെ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ് .


Rating : 3.5 / 5 .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.