" പട്ടാഭിരാമനെ " നെഞ്ചിലേറ്റിയ പ്രേക്ഷകർക്ക് ഒരായിരം നന്ദി : കണ്ണൻ താമരക്കുളം.


സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ഒട്ടനവധി പേർ വിളിച്ച് അഭിനന്ദിച്ചു... ഡോക്ടർമാർ, അധ്യാപകർ, വീട്ടമ്മമാർ, കുടുംബനാഥന്മാർ അങ്ങനെ ഒരുപാട് പേർ. 

തിരഞ്ഞെടുത്ത വിഷയത്തിൻ്റെ മൂല്യത്തെ പറ്റിയാണ് എല്ലാവരും സംസാരിച്ചത്... സൌത്ത് ഇന്ത്യയിലെ പ്രശസ്തനായ ഡോക്ടർ തോമസ് വർഗീസ്          ( റിനൈ മെഡിസിറ്റി കാൻസർ ചികിത്സ വിഭാഗം മേധാവി ആൻഡ്  കാൻസർ സർജൻ) വിളിച്ച് ഏറെ നേരം സംസാരിച്ചു. വിനോദത്തിൻ്റെ എലമെൻസ് ഒട്ടും കുറയാതെ തന്നെ ഈ വിഷയം കൈകാര്യം ചെയ്തതിനെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. 

സിനിമയിൽ പറഞ്ഞ കാര്യങ്ങൾ ഓരോന്നും നൂറു ശതമാനം സത്യസന്ധമാണെന്ന് അദ്ദേഹത്തിൻ്റെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തി. അധികാരികളിൽ ഉണർവുണ്ടാക്കാൻ ഒരു പരിധി വരെ സാധിച്ചു. 

സിനിമ കണ്ട ഭക്ഷ്യ മന്ത്രി പറഞ്ഞത് " ഭക്ഷ്യവകുപ്പും  ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് കൈകാര്യം ചെയ്യേണ്ട നിരവധി കാര്യങ്ങൾ സിനിമയിൽ പറഞ്ഞിട്ടുണ്ട്. ഇനി അക്കാര്യങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കും എന്നാണ്''.

 നന്ദി... പല മാതാപിതാക്കളും സിനിമ കണ്ട ശേഷം തങ്ങളുടെ കുട്ടികൾക്കുണ്ടായ നല്ല മാറ്റങ്ങളെ കുറിച്ച് പറഞ്ഞു. ഏറെ സന്തോഷം തോന്നി. പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കോടുക്കാൻ പലതുണ്ടിതിൽ എന്നു ഞങ്ങൾ പറഞ്ഞത് വെറുമൊരു പരസ്യ വാചകമല്ല. സത്യമാണെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. 

പ്രളയം കഴിഞ്ഞ ഈ ഓണത്തിന് എല്ലാ മലയാളികൾക്കുമായി ഞങ്ങൾ നൽകുന്ന ചെറിയൊരു സന്ദേശമാണ് പട്ടാഭിരാമൻ. 

ഇത് എൻ്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്. കാണാതിരിക്കേണ്ട കാഴ്ച കളല്ലിത്, കണ്ണും മനസ്സും തുറന്ന് കാണേണ്ടതാണ്, നാം അറിയേണ്ടതാണ്, നമ്മൾക്ക് വേണ്ടിയാണ്, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ്, ഇനി പിറക്കാനിരിക്കുന്ന പുതിയ തലമുറയ്ക്ക് വേണ്ടിയാണ്. ചിരിച്ചും ത്രില്ലടിച്ചും ചെറുതായൊന്ന് കണ്ണ് നിറച്ചും  ചിന്തിക്കാം നമുക്ക്.

സ്നേഹത്തോടെ ,
കണ്ണൻ താമരക്കുളം.

No comments:

Powered by Blogger.