" പരീക്ഷകളുടെ അളവുകോലായി അവൻ വരുന്നു ഇസഹാക്ക്..." പുത്തൻ ഇതിഹാസം തീർക്കാൻ.. ഇസാക്കിന്റെ ഇതിഹാസം നാളെ മുതൽ തീയേറ്ററുകളിൽ

പരീക്ഷകളുടെ  അളവുകോലായി അവൻ വരുന്നു ഇസഹാക്ക്... പുത്തൻ ഇതിഹാസം തീർക്കാൻ.. 
ഇസാക്കിന്റെ ഇതിഹാസം നാളെ മുതൽ തീയേറ്ററുകളിൽ എത്തും. 

" ഇസാക്കിന്റെ ഇതിഹാസം " ആർ. കെ. അജയകുമാർ സംവിധാനം ചെയ്യുന്നു .
ഭഗത് മാനുവൽ , സിദ്ദീഖ് , പുതുമുഖം സുനിധി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ , അശോകൻ , പാഷാണം ഷാജി, ശശി കലിംഗ , ബാബു അന്നൂർ , നെൽസൺ , അബു സലിം , ഗിന്നസ് പക്രു , കലാഭവൻ ഹനീഫ്, നസീർ സംക്രാന്തി , പ്രദീപ് കോട്ടയം, അരിസ്റ്റോ സുരേഷ് , ദിനേശ് പ്രഭാകർ ,ശശാങ്കൻ ,അജീഷ് കോട്ടയം , ഗീതാ വിജയൻ ,' അംബിക മോഹൻ , സോണ ഹൈഡൻ , പോളി വൽസൻ , അമ്പിളി എന്നിവരും  അഭിനയിക്കുന്നു.

ഉമാമഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അയ്യപ്പൻ ആർ. ഈ സിനിമ നിർമ്മിക്കുന്നു.

കഥ, തിരക്കഥ , സംഭാഷണം  സുഭാഷ് കൂട്ടിക്കലും, ആർ.കെ .അജയകുമാറും , ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസും, എഡിറ്റിംഗ് സംജിത്ത് മുഹമ്മദും , കലാസംവിധാനം സാബു മോഹനും, ഗാനരചന ബി.കെ, ഹരി നാരായണനും, ആനിക്കാടനും , സംഗീതം ഗോപീ സുന്ദറും നിർവ്വഹിക്കുന്നു. സഞ്ജയ് പടിയൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

ഗോപീ സുന്ദറിന്റെ ഈണത്തിൽ നെൽസൺ പാടി അഭിനയിച്ച ആദ്യ സിംഗിൾ ഷോട്ട് ഗാനരംഗം പ്രേക്ഷക ശ്രദ്ധ നേടി .

സലിം പി. ചാക്കോ .

No comments:

Powered by Blogger.