എം. എ നിഷാദിന്റെ " തെളിവ് " ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും.

എം.എ നിഷാദ് സംവിധാനം ചെയ്യുന്ന " തെളിവ് " ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും. 

ആശ ശരത്ത് പ്രധാന റോളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ലാൽ, രഞ്ജി പണിക്കർ , നെടുമുടി വേണു , മണിയൻപിള്ള രാജു , ജോയ് മാത്യു , സുധീർ കരമന , സോഹൻ സീനുലാൽ , സുനിൽ സുഗദ , മൊഹസിൻ ഖാൻ , അനിൽ നെടുമങ്ങാട് ,          സിജോയ് വർഗ്ഗീസ് , കലാഭവൻ ഹനീഫ്, മീരാ നായർ , തെസ്നിഖാൻ , ബേബി നക്ഷത്ര , രാജേഷ് ശർമ്മ , കൃഷ്ണൻ ബാലക്യഷ്ണൻ , ലിനിഷ് , അൽ അമീൻ , പൗളി വിൽസൺ , മാലാ പാർവ്വതി , അനിതാ നായർ എന്നിവർ അഭിനയിക്കുന്നു .

ഇതിക പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാറാണ് സിനിമ നിർമ്മിക്കുന്നത്. കഥ, തിരക്കഥ ,സംഭാഷണം ചെറിയാൻ കൽപ്പകവാടിയും, ഛായാഗ്രഹണം നിഖിൽ എസ്. പ്രവീണും , എഡിറ്റിംഗ് ശ്രീകുമാറും, സംഗീതം കല്ലറ ഗോപനും, പശ്ചാത്തല സംഗീതം എം. ജയചന്ദ്രനും, കല സംവിധാനം കെ.എസ്. രാമുവും , മേക്കപ്പ് മനോജ് അങ്കമാലിയും, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളിയും നിർവ്വഹിക്കുന്നു. 

" തെളിവ് " ഒരു പോലീസ് സ്റ്റോറിയാണ്. എന്നാൽ ഇതൊരു ഇൻവെസ്റ്റിഗേഷനല്ല. മറിച്ച് ഇതൊരു ഇൻട്രോഗേഷനാണ്. ചില സാമൂഹ്യ വിഷങ്ങൾ പറയുന്നുണ്ടെങ്കിലും ,ഇതൊരു കൊമേഴ്സ്യൽ സിനിമയാണ്. 

" വൈരത്തിനു ശേഷം എം.എ നിഷാദും , ചെറിയാൻ കൽപ്പകവാടിയും ഒരുമിരുന്ന ചിത്രമാണ് " തെളിവ് " . എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒൻപതാമത്തെ ചിത്രമാണിത്.  "  കിണറാണ് " ഏറ്റവും അവസാനം സംവിധാനം ചെയ്ത ചിത്രം. ഇതിന്റെ തമിഴ് പതിപ്പ് " കേണി " യും നിഷാദാണ് സംവിധാനം ചെയ്തിരുന്നത്.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.