രജീഷാ വിജയന്റെ " ഫൈനൽസ് " സെപ്റ്റംബർ ആറിന് റിലിസ് ചെയ്യും. സംവിധാനം : പി. ആർ. അരുൺ .

രജീഷാ വിജയൻ  , നിരഞ്ജ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന  " ഫൈനൽസ് " സെപ്റ്റംബർ  ആറിന് തീയേറ്ററുകളിൽ എത്തും. 

ഒരു കായിക താരത്തിന്റെ ജീവിത സംഘർഷങ്ങളാണ് ഫൈനൽസ് പറയുന്നത്. ഫൈനൽസ് എന്നത് കായികരംഗവുമായി ബന്ധപ്പെടുത്തി പറയുന്ന വാക്കാണ്. പലരുടെ ജീവിതത്തിലെ അവസാന അവസരമൊന്നൊരു അർത്ഥം കൂടി ഫൈനൽസിനുണ്ട്. പട്ടിണി കിടന്നു പോലും ഒരു ഫൈനൽസിൽ ജയിച്ച് കയറുന്നത് സ്വപ്നം കാണുന്ന പാവപ്പെട്ട ഒരുപാട് കായിക താരങ്ങളുണ്ട്. ജീവിതം മുഴുവൻ ഒരു ഫൈനൽസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ .

കായികാദ്ധ്യാപകനായ വർഗ്ഗീസ് മാഷിന്റെ മകളാണ്          സൈക്ളിസ്റ്റായ ആലീസ്. ഒരു ഒളിബിക് മെഡൽ നേടാൻ വേണ്ടി തീവ്രപ്രയത്നം നടത്തുന്ന പെൺക്കുട്ടിയാണ് ആലീസ് .ഒളിമ്പിക് മെഡൽ നേടാൻ സ്പോർട്സിൽ മാത്രമല്ല പോരാടേണ്ടത് കുടുബത്തിലും ,സമൂഹത്തിലും ജീവിതത്തിലുമെല്ലാം പോരാടേണ്ടി വരും. 

മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ഹെവൻലി മൂവിസിന്റെ ബാനറിൽ നടൻ മണിയൻപിള്ള രാജു , പ്രജീവ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

സുരാജ് വെഞ്ഞാറംമൂട് , മണിയൻപിള്ള രാജു , മുത്തുമണി ടിനി ടോം , നിഷ്താർ സെയ്ട്ട് , സോന നായർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സുദീപ് ഇളമൺ  ഛായാഗ്രഹണവും, കൈലാശ് മോനോൻ സംഗീതവും , ത്യാഗു  തവന്നൂർ കലാസംവിധാനവും , പ്രദീപ് രംഗൻ മേക്കപ്പും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .


സലിം പി. ചാക്കോ .

No comments:

Powered by Blogger.