" മുന്തിരി മൊഞ്ചൻ - ഒരു തവള പറഞ്ഞ കഥ " .

" മുന്തിരി മൊഞ്ചൻ ' - ഒരു തവള പറഞ്ഞ കഥ നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്നു. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പി.കെ അശോകൻ നിർമ്മിക്കുന്ന ഈ ചിത്രം ഏറോസ് ഇന്റർനാഷണലാണ് അവതരിപ്പിക്കുന്നത്. 

മനേഷ് കൃഷ്ണൻ , ഗോപിക അനിൽ ,ബോളിവുഡ് താരം കൈരാവി തക്കർ , സലിം കുമാർ, ഇന്നസെന്റ് , ഇർഷാദ് , നിയാസ് ബക്കർ , ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ന്യൂജെൻ കുട്ടികളെ ഫ്രീക്കൻമാർ എന്നും മറ്റും വിളിക്കുന്നതു പോലെ മലബാറിൽ തമാശ കലർത്തി വിളിക്കുന്ന പേരാണ് " മുന്തിരി മൊഞ്ചൻ " . ഒരു ട്രെയിൻ യാത്രക്കിടയിൽ വിവേക് വിശ്വനാഥും ( മനോജ്‌ കൃഷ്ണൻ ) , ദീപികയും (  കൈരാവി തക്കർ) കണ്ടുമുട്ടുന്നു. എന്നാൽ ആ കണ്ടുമുട്ടൽ ചില പ്രശ്നങ്ങളിലേക്ക് നിങ്ങുന്നു. ഇവരുടെ ഇടയിലേക്ക് ഒരു ഓൺലൈൻ ബുക്ക് ലൈബ്രറി സ്റ്റാർട്ടപ്പ് നടത്തുന്ന ഇമരാജീവ് ( ഗോപിക അനിൽ) കടന്നു വരുന്നു. ജീവിതത്തിലെ ചില ആക്സ്മിക സംഭവങ്ങളെ തമാശയും, സംഗീതവും കലർത്തി അവതരിപ്പിക്കുകയാണ് ഈ സിനിമയിൽ .

കഥ, തിരക്കഥ ,സംഭാഷണം മനുഗോപാലും ,മൊഹ്റലി പൊയ്ലുങ്ങലും , സംഗീതം സംവിധായകൻ വിജിത്ത് നമ്പ്യാരും ,ഛായാഗ്രഹണം ഷാൻ ഹാഫ് സാലിയും, പശ്ചത്താല സംഗീതം റിജോഷും ,എഡിറ്റിംഗ് അനസും , 
ഗാനരചന റഫീഖ്‌ അഹമ്മദും ,മനു ഗോപാലും, മുരളീധരനും നിർവ്വഹിക്കുന്നു. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ , ഹരിശങ്കർ, വിജേഷ് ഗോപാൽ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. 

മനേഷ് കൃഷ്ണൻ ടൂർണമെന്റ്, ഒരു മെക്സിക്കൻ അപാരത , ഫ്രൈഡേ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.