സിനിമ കൂട്ടായ പ്രവർത്തനമാണ് : ഷീലു ഏബ്രഹാം .

പട്ടാഭിരാമന്റെ വിജയത്തെ തുടർന്ന് സിനിമയിൽ നായികയായി വേഷമിട്ട ഷീലു ഏബ്രഹാം സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്ന്. 
............................................................

വിവാഹത്തിന് ശേഷം അഭിനയിക്കുന്നതാണ് നല്ലതെന്നാണ്  എന്റെ അഭിപ്രായം. ഭർത്താവിന്റെ പിൻതുണയാണ് എനിക്ക് പ്രചോദനമായത് . 

കല്യാണത്തിന് മുൻപ് ചില ചിത്രങ്ങളിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ വീട്ടിലെ എതിർപ്പ് കാരണം അഭിനയിച്ചില്ല. 

ചുരുക്കിയ കാലം കൊണ്ട് മമ്മുക്ക , ലാലേട്ടൻ , ദിലീപിട്ടേൻ , ജയറാമേട്ടൻ എന്നിവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. നല്ല വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. 

ബോൾഡ് കഥാപാത്രങ്ങളാണ് മിക്കപ്പോഴും ലഭിക്കുന്നത്. സഹനടി വേഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എന്റെ വിശ്വാസം .

പുതിയ നിയമത്തിലെ ജീന ഭായ് ഐ.പി. എസ് ആണ് എന്റെ സിനിമ അഭിനയ ജീവിതത്തിൽ  വഴിതിരിവായത്.

പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുന്നത് നല്ലതാണ് .സിനിമ വ്യവസായം  വളരണം. സിനിമ കൂട്ടായ പ്രവർത്തനമാണെന്നാണ്  എന്റെ വിശ്വാസം. 

നമ്മുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് സിനിമ ലഭിക്കണമെന്നില്ല. സിനിമയിൽ അഭിനയിക്കുന്നവരെക്കാൾ കഴിവുള്ളവർ നമ്മുടെ പൊതു സമൂഹത്തിൽ ഉണ്ട്. എല്ലാത്തിനും ഭാഗ്യം വേണമെന്നും ഷീലു ഏബ്രഹാം പറഞ്ഞു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.