കളർഫുൾ കോമഡി പശ്ചാത്തലത്തിലുള്ള ഒമർ ലുലുവിന്റെ " ധമാക്ക " ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് , അഡാർ ലൗ എന്നി ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് " ധമാക്ക " .

മകനെ രക്ഷിക്കാൻ സമ്പന്നയായ ഒരു പെൺക്കുട്ടിയെ കൊണ്ട് അവനെ വിവാഹം കഴിപ്പിച്ച അപ്പൻ പോളിയും, മകൻ ഇയോയും ചെന്നുപെടുന്ന കുരുക്കുകളാണ് " ധമാക്ക" യിലൂടെ സംവിധായകൻ ഒമർ ലുലു പറയുന്നത്. 

ഇയോയെ അരുണും, പോളിയെ  മുകേഷും , അന്നമ്മയെ  ഉർവ്വശിയും , ആനിയെ നിക്കിഗൽ റാണിയും ,ശിവയെ ധർമ്മജൻ ബോൾഗാട്ടിയും , പിങ്കിയെ  ഷാലിൻ സോയയും  അവതരിപ്പിക്കുന്നു. ഇന്നസെന്റ് , സലിംകുമാർ, സ്നേഹ സക്സേന ,ഫുക്രൂ ,സുനിൽ സുഖദ ,  തരികിട സാബു,  നൂറിൻ ,  മിഷേൽ ,ആനി , റോഷ്ന എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സാരംഗ് ജയപ്രകാശ്, വേണു ഒ.വി,  കിരൺലാൽ എന്നിവർ തിരക്കഥയും , ഹരി നാരായൺ ഗാനരചനയും , ഗോപീ സുന്ദർ സംഗീതവും , സിനോജ് പി. അയ്യപ്പൻ ഛായാഗ്രഹണവും , ദിലീപ് ഡെന്നീസ് എഡിറ്റിംഗും , ജിത്തു സെബാസ്റ്റ്യൻ കലാസംവിധാനവും , ലിബിൻ മോഹൻ മേക്കപ്പും, സമീറാ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു. സഞ്ജു വൈക്കം പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നസീർ നിർമ്മിക്കുന്ന " ധമാക്ക'' 
ഗുഡ് ലൈൻ റിലീസ്  തീയേറ്ററുകളിൽ എത്തിക്കും .


സലിം പി. ചാക്കോ .

No comments:

Powered by Blogger.