" ഫാൻസിഡ്രസ്സ് " ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യും. ഗിന്നസ് പക്രുവും, ഹരീഷ് കണാരനും പ്രധാന വേഷങ്ങളിൽ . " Fancy Fun Pack ".

ഗിന്നസ് പക്രുവിനെയും, ഹരീഷ് കണാരനെയും മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഫാൻസിഡ്രസ്സ് " .

സെബാനും, ഡിക്രൂവുമാണ് ഈ സിനിമയിലെ നായക കഥാപാത്രങ്ങൾ. മലയാളികളായ ഇവർ ഗോവയിലാണ്. തട്ടിപ്പും, ഇത്തിരി തരികിടയുമൊക്കയായി അവർ സുഖിമാൻമാരായി കഴിയുന്നു. ജീവിത തിരക്കിനിടയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അവർ കേരളത്തിലേക്ക് മടങ്ങേണ്ടി വരുന്നു. ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടയിൽ ചില പ്രശ്നങ്ങൾ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടാനുള്ള  ശ്രമങ്ങളാണ്  " ഫാൻസിഡ്രസ്സ്  " ദൃശ്യവൽകരിക്കുന്നത് .

ഡിക്രൂവായി ഗിന്നസ് പക്രുവും ,      സെബനായി ഹരീഷ് കണാരനും വേഷമിടുന്നു.സൗമ്യ മേനോൻ , ശ്വേതാ മേനോൻ , കലാഭവൻ ഷാജോൺ , ബാല , ബിജുക്കുട്ടൻ , സുധീർ കരമന , മിഥുൻ രമേശ് , സന്തോഷ് കീഴാറ്റൂർ , ജയൻ ചേർത്തല, സാജു നവോദയ , മജീദ് , കോട്ടയം പ്രദീപ് , ജെമിനി , പൊന്നമ്മ ബാബു ,   മീര ,        തെസ്നിഖാൻ  എന്നിവരാണ് മറ്റ് താരങ്ങൾ .

സംഭാഷണം  അജയ്കുമാറും , രഞ്ജിത് സ്കറിയായും ,  ഛായാഗ്രഹണം പ്രദീപ്നായരും, സംഗീതം രതീഷ് വേഗയും ,എഡിറ്റർ വി. സാജനും, കലാ സംവിധാനം ദിലീപ്നാഥും, മേക്കപ്പ് റോണക്സ് സേവ്യറും ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുമാണ്. സർവ്വ ദീപ്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ  ഗിന്നസ് പക്രുവാണ് " ഫാൻസിഡ്രസ്സ് " നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.