പൃഥിരാജ് സുകുമാരന്റെ കലാഭവൻ ഷാജോൺ ചിത്രം " ബ്രദേഴ്സ് ഡേ " ഓണത്തിന് റിലീസ് ചെയ്യും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പൃഥിരാജ് സുകുമാരൻ  ചിത്രം " ബ്രദേഴ്സ് ഡേ " നവാഗതനായ നടൻ കലാഭവൻ ഷാജോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. 

നർമ്മവും, ആക്ഷനും, നാടകീയ മുഹൂർത്തങ്ങളും ചേരുന്ന കുടുംബചിത്രമാണ് " ബ്രദേഴ്സ് ഡേ " .ശക്തമായ സ്ത്രിപക്ഷ സിനിമയായിരിക്കുമിത് എന്നാണ് സൂചന.  

വിജയരാഘവൻ , പ്രസന്ന , മൈംഗോപി ,  ധർമ്മജൻ ബോൾഗാട്ടി, ഐശ്വര്യ ലക്ഷ്മി , മിയ ജോർജ്ജ് ,  പ്രയാഗ മാർട്ടിൻ , മഡോണ സെബാസ്റ്റ്യൻ , കോട്ടയം നസീർ, വിജയകുമാർ, ശിവജി ഗുരുവായൂർ , സുനിൽ സുഗദ ,പ്രേംപ്രകാശ് , വിനോദ്               കെടാമംഗലം  , നസീർ സംക്രാന്തി, പൊന്നമ്മ ബാബു, പൗളി വൽസൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ജിത്തു ദാമോദറും ,എഡിറ്റിംഗ് അഖിലേഷ് മോഹനും,  കലാസംവിധാനം അജി കുറ്റിയാനിയും, മേക്കപ്പ് റോണക്സും , കോസ്റ്റും അരുൺ മനോഹറും, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്ബും, ഗാനങ്ങൾ മനു രഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ , ജിസ്ജോ  ജോയ് , നെല്ലായ് ജയന്തൻ എന്നിവരും , സംഗീതം ഫോർ മ്യൂസിക്കും എന്നിവരും നിർവ്വഹിക്കുന്നു. 

എല്ലാവിഭാഗം പ്രേക്ഷകരും ഉൾകൊള്ളുന്ന ഒരു ഫാമിലി മൂഡിലുള്ള ചിത്രമായിരിക്കും " ബ്രദേഴ്സ് ഡേ " .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.