" സമാധാനത്തോടെ അഴിമതി നടത്താൻ ഈ ജനം സമ്മതിക്കില്ല ,, അഭ്യന്തരമന്ത്രി ബലരാമൻ. " ബലരാമനായി പ്രേംകുമാർ " ഉറിയടി"യിൽ. An അടി can change your life.

ശ്രീനിവാസനെയും സിദ്ദിഖിനെയും അജൂ വർഗ്ഗിസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഏ.ജെ വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " ഉറിയടി " . fff &56 സിനിമാസിന്റെ ബാനറിൽ സുധീഷ് ശങ്കർ, നൈസാ സലാം, രാജേഷ് നാരായണൻ എന്നിവരാണ് " ഉറിയടി " നിർമ്മിക്കുന്നത്. 

മാനസാ  രാധാക്യഷ്ണൻ , ബൈജു സന്തോഷ്, ഇന്ദ്രൻസ് , ബിജു കുട്ടൻ , സുധി കോപ്പ , ശ്രീലക്ഷ്മി , വിജി, കൽതാനി , സേതു ലക്ഷ്മി , കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗൃഹണം ജെമിൻ ജെ. അയ്യനേത്തും , തിരക്കഥ ദിനേശ് ദാമോദറും, സംഗീതം ഇഷാൻ ദേവും, എഡിറ്റിംഗ് കാർത്തിക് ജോഗേഷും , പ്രൊഡക്ഷൻ കൺട്രോളർ രാധേ ശൃം വിയും ,  കോസ്റ്റുംസ് സോബിൻ ജോസഫും ,കലാ സംവിധാനം രാഖിലും നിർവ്വഹിക്കുന്നു. 

തൊണ്ണുറുകളിലെ കോമഡി ചിത്രങ്ങളെ അനുസ്മരിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. " അടി കപ്യാരെ കുട്ടമണി " എന്ന ചിത്രത്തിന് ശേഷം എ.ജെ വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. " അടി ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ് " എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.