ജയറാം - കണ്ണൻ താമരക്കുളം ടീമിന്റെ ഹൂമർ സസ്പെൻസ് ത്രില്ലർ ചിത്രം " പട്ടാഭിരാമൻ " ഉടൻ തീയേറ്ററുകളിൽ എത്തും.


വർണ്ണങ്ങളാൽ ചാലിച്ചെടുത്ത ചതിക്കുഴിയിലകപ്പെട്ട നമ്മുടെ മുന്നിൽ ചുറ്റും നടക്കുന്നതും ബഹുഭൂരിപക്ഷവും അറിയാത്ത കാണാത്ത കാഴ്ചകളിലേക്കാണ് " പട്ടാഭിരാമൻ " നമ്മെ കൂട്ടികൊണ്ട് പോകുന്നത്. 

ജയറാം, മിയ ജോർജ്, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന  " പട്ടാഭിരാമൻ "  ഉടൻ  തീയേറ്ററുകളിൽ എത്തും .

മനുഷ്യൻ വെറും കച്ചവട വസ്തുവായി മാറിയ കാലം. നമ്മളറിയാതെ നമ്മളെ തന്നെ വിറ്റുകൊണ്ടിരിക്കുന്ന രാഷ്ടീയം .വർണ്ണങ്ങളിൽ ചാലിച്ച ചതി കുഴികൾ. ഇവയെല്ലാം സാധാരണക്കാരനെ ഇന്നത്തെ സാഹചര്യങ്ങൾ പട്ടാഭിരാമനിലൂടെ പറയുന്നു. 
പട്ടാഭിരാമൻ ഒരു ഫുഡ് ഇൻസ്പെക്ടറാണ്. അദ്ദേഹത്തിന് തിരുവനന്തപുരത്തേക്ക്  ട്രാൻസറായി. അഴിമതിക്ക് കൂട്ടു നിൽക്കാത്ത വിട്ടു വിഴ്ചയില്ലാത്ത നിലപാടുകളാണ് പട്ടാഭിരാമനെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഒരു ഔദ്യോഗിക യാത്രയിൽ ചിലർ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പണ്ട് ബിസിനസ്സ് രംഗത്തെ വമ്പനായിരുന്ന രാമൻ നായരുടെ മകൾ വിനീത .ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ടി.വി. അവതാരകയാണ്  തനൂജ വർമ്മ .ഈ കാലഘട്ടത്തിന്റെ പ്രതിനിധിയായ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവളായതിനാൽ ഒരു സെലിബ്രിറ്റി ജീവിതമാണ് തനൂജ വർമ്മ നയിക്കുന്നത് .
 
പട്ടാഭിരാമനായി ജയറാമും, രാമൻനായരായി നന്ദുവും, വിനീതയായി ഷീലു ഏബ്രഹാമും, തനൂജ വർമ്മയായി മിയ ജോർജ്ജും, മായയായി മാധുരിയും ,വൽസനായി ബൈജു സന്തോഷും അഭിനയിക്കുന്നു. 

അനുമോൾ , ഹരീഷ് കണാരൻ, ധർമ്മജൻ ബോൾ ഹാട്ടി, രമേശ് പിഷാരടി , സായികുമാർ , ദേവൻ പ്രേംകുമാർ, ജെ.പി. നന്ദു, വിജയകുമാർ, ഇ.എ.രാജേന്ദ്രൻ , ജയൻ ചേർത്തല, കലാഭവൻ പ്രജോദ് , ബിജു പപ്പൻ, പയ്യന്നൂർ മുരളി , മുഹമ്മദ് ഫൈസൽ , പാർവ്വതി നമ്പ്യാർ, ലെന, ആത്മീയ , വനിതാ കൃഷ്ണചന്ദ്രൻ , ചിത്ര ഷേണായ് ,ഗായത്രി ,തെസ്നിഖാൻ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

അബാം മൂവിസിന്റ ബാനറിൽ ഏബ്രഹാം മാത്യുവാണ് " പട്ടാഭിരാമൻ " നിർമ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തും, ഛായാഗ്രഹണം രവിചന്ദ്രനും, എഡിറ്റിംഗ് രഞ്ജിത്ത് കെ. ആറും,  ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും, മുരുകൻ കാട്ടാകടയും, സംഗീതം എം. ജയചന്ദ്രനും ,മേക്കപ്പ് സജി കൊരട്ടിയും, കലാസംവിധാനം സഹസ്സ് ബാലയും ,വസ്ത്രാലങ്കാരം അരുൺ മനോഹറും,  നിർവ്വഹിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും,  പി.ആർ. ഒ എ. എസ് ദിനേശുമാണ്. 
അബ്ബാം മൂവിസ് റിലീസ്  ഈ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തിക്കും. 

തിങ്കൾ മുതൽ വെള്ളി വരെ, ആടു പുലിയാട്ടം, അച്ചായൻസ് എന്നീ സിനിമകൾക്ക് ശേഷം ജയറാമും, കണ്ണൻ താമരക്കുളവും വിണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പട്ടാഭിരാമനു വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരിയും, എം. ജയചന്ദ്രനും ടീം ഒന്നിക്കുന്നത് .

" പട്ടാഭിരാമന്റെ " ജീവിതത്തിൽ കടന്നു വരുന്നവർ മൂലം ഉണ്ടാകുന്ന രസകരങ്ങളായ മുഹുർത്തങ്ങളാണ് ഈ ചിത്രത്തിലുള്ളത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.