ഒരു വ്യക്തിയുടെ ജീവിതത്തിൽ ക്രിക്കറ്റ് ചെലുത്തുന്ന സ്വാധീനവുമായി " സച്ചിൻ .


ധ്യാൻ ശ്രീനിവാസൻ ടൈറ്റിൽ കഥാപാത്രത്തെ      അവതരിപ്പി്ക്കുന്ന " സച്ചിൻ "  സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ് .

" ഇത് ക്രിക്കറ്റിനെ കുറിച്ചൊളെളാരു കഥയോ, ക്രിക്കറ്റ് കളിക്കാരന്റെ കഥയോ അല്ല , മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിൽ ക്രിക്കറ്റ് എന്തുമാത്രം സ്വാധീനം ചെലുത്താനാകും എന്നു പറയുന്ന കഥ എന്നാണ് " വോയിസ് ഓവറിലൂടെ നടൻ ബൈജു സന്തോഷ് പറയുന്നത്. 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ  സെഞ്ച്വറി അടിച്ച ദിവസമാണ് ഈ കുട്ടി  ജനിക്കുന്നത് .അതുകൊണ്ട് അവന്റെ പിതാവ് വിശ്വനാഥൻ അവന് " സച്ചിൻ " എന്ന്  പേരിട്ടു. സച്ചിന്റെയും , കൂട്ടുകാരുടെയും കഥയാണിത്. പരസ്പരം മൽസരിക്കുന്ന ക്രിക്കറ്റ് ക്ലബുകളും കഥയ്ക്ക് കാരണമാകുന്നു. ജെറീസ് എന്ന ക്രിക്കറ്റ് ക്ലബ്ബിലെ അംഗമാണ് സച്ചിൻ. പക്ഷെ അവരുടെ ടീം എല്ലാ മൽസരങ്ങളും തോൽക്കുകയാണ് പതിവ്. സച്ചിൻ തന്നേക്കാൾ പ്രായമുള്ള അഞ്ജലിയുമായി പ്രണയത്തിലാകുന്നതും , തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം .

എസ്. എൽ .പുരം ജയസൂര്യയാണ്  തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .അജു വർഗ്ഗീസ് ( ജെറി ) , ഹരീഷ് കണാരൻ ( പൂച്ച ഷൈജു ) , അപ്പാനി ശരത് ( കുടിയൻ ജോസ് ) , രമേഷ് പിഷാരടി ( ഷൈൻ ) , രഞ്ജി പണിക്കർ ( രാമചന്ദ്രൻ ) , മണിയൻപിള്ള  രാജു ( വിശ്വനാഥൻ ) , ജുബി നൈനാൻ ( നവീൻ ) , അബിദ് നാസർ ( സാലി) , അന്ന രാജൻ ( അഞ്ജലി ) ,എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ഇവരോടൊപ്പം കൊച്ചു പ്രേമൻ , ബാലാജി ശർമ്മ , മാല പാർവ്വതി , രശ്മി ബോബൻ , സേതുലക്ഷ്മി , മനോജ് , എലിസബത്ത് , അരുൺ രാജ് , യദു കൃഷ്ണ , വൽസല മോനോൻ , ലിജ എന്നിവരും " സച്ചിനി"ൽ അഭിനയിക്കുന്നുണ്ട്. 

സംഗീതം ഷാൻ റഹ്മാനും, ഛായാഗ്രഹണം നീൽ ഡി' ചുൻഹയും , എഡിറ്റിംഗ് രഞ്ജൻ എബ്രാഹാമും നിർവ്വഹിക്കുന്നു. ജെ.ജെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ജുഡ് എയ്ഞ്ചൽ സൂധിർ , ജൂബി നൈനാൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം E4 എന്റെർടെയിൻമെന്റ്സ് വിതരണം ചെയ്യുന്നു.


കോമഡിയാണ് സിനിമയുടെ ഹൈലൈറ്റ്. ധ്യാൻ ശ്രീനിവാസനും , ഹരീഷ് കണാരനും, അജു വർഗ്ഗീസും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

Rating : 3 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.