ജയറാമിന്റെ നായികയായി ഷീലു എബ്രഹാം " പട്ടാഭിരാമനിൽ.

പട്ടാഭിരാമനിൽ ജയറാമിന്റെ നായികയായി ഷീലു ഏബ്രഹാം അഭിനയിക്കുന്നു. ആട്പുലിയാട്ടത്തിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.അവിചാരിതമായി പട്ടാഭിരാമന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചായകടക്കാരന്റെ മകൾ വിനീതയായി ഷീലു എബ്രഹാം വേഷമിടുന്നു. 
ഔദ്യോഗികാവശ്യവുമായി ബന്ധപ്പെട്ട് വിനീതയുടെ സ്ഥാപനത്തിൽ പട്ടാഭിരാമൻ എത്തുകയാണ് . തുടർന്ന് പട്ടാഭിരാമന്റെ ജീവിതത്തിലേക്ക് വിനീത എത്തുന്നു. 

നടൻ ജയറാമും, സംവിധായകൻ കണ്ണൻ താമരക്കുളവും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് " പട്ടാഭിരാമൻ " . സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം .

ജോലിയിൽ യാതൊരു വിട്ടു വിഴ്ചയും ഇല്ലാത്ത ഒരു  ഫുഡ് ഇൻസ്പെക്ടറാണ് " പട്ടാഭിരാമൻ " . ആഹാരത്തെ ദൈവമായി കാണുന്ന ഒരു കുടുംബ പശ്ചാത്തലം പട്ടാഭിരാമനുണ്ട്. അത് കൊണ്ട്  ഭക്ഷണ കാര്യത്തിൽ വളരെ കർശനമായ സമീപനമാണ് പട്ടാഭിരാമൻ നടത്തുന്നത്. ഇതിന്റെ പേരിൽ പലപ്പോഴും സ്ഥലം മാറ്റങ്ങൾ പതിവായിരുന്നു. ഒടുവിൽ എത്തപ്പെടുന്നത് തിരുവനന്തപുരത്താണ് . പത്മാനാഭന്റെ മണ്ണിൽ പട്ടാഭിരാമൻ നടത്തുന്ന യാത്രമാണ് ഈ സിനിമ.

പ്രശസ്തിയാർജ്ജിച്ച സെലിബ്രിറ്റി തനുജ  വർമ്മയായി മിയ ജോർജ്ജും, ഷുക്കുറായി ഹരീഷ് കണാരനും, മറ്റൊരു ഫുഡ് ഇൻസ്പെക്ടറായി ബൈജു സന്തോഷും, ധർമ്മജൻ  ബോൾഗാട്ടി, കലാഭവൻ പ്രജോദ്, തെസിനി ഖാൻ എന്നിവർ  ഫുഡ് സ്വകാഡിലെ അംഗങ്ങളെയും അവതരിപ്പിക്കുന്നു. മാധുരി , സായ്കുമാർ, ദേവൻ, ജനാർദ്ദനൻ , ലെന , സുധീർ കരമന, ഷോബി തിലകൻ , പ്രേംകുമാർ , വിജയകുമാർ , ബിജു പപ്പൻ , ജയൻ ചേർത്തല , പാർവ്വതി നമ്പ്യാർ , ഇ.എ .രാജേന്ദ്രൻ  , അബു സലിം , ദിനേശ് പണിക്കർ , ബാലാജി, മുരളി പയ്യന്നൂർ , ചിത്രാ ഷേണായ് , ശബനാ ക്യഷ്ണ , സതി പ്രേംജി, മായാ വിശ്വനാഥ് , പ്രിയാ മോനോൻ , ഭദ്രാ വെങ്കിടേശ്വരൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന ദിനേശ് പള്ളത്തും , ഗാനരചന കൈത്രപ്രം ദാമോദരൻ നമ്പൂതിരിയും ,  സംഗീതം എം. ജയചന്ദ്രനും , ഛായാഗ്രഹണം രവിചന്ദ്രനും, എഡിറ്റിംഗ് രജിത്ത് എം. ആറും ,കലാസംവിധാനം സഹസ് ബാലയും , മേക്കപ്പ് സജി കൊരട്ടിയും , കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹറും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

അബാം മൂവിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിക്കുന്ന " പട്ടാഭിരാമൻ "  അബാം മൂവീസ് തന്നെ  തീയേറ്ററുകളിൽ ഉടൻ എത്തിക്കും. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.