" തോക്കിന് ചൂലിനോട് തോന്നിയ പ്രണയം " . " എന്നാ പറയാനാ .......... " മാർക്കോണി മത്തായി - ഒരു ഫീൽ ഗുഡ് മൂവി.


"  തോക്കിന് ചൂലിനോട് തോന്നിയ പ്രണയം " എന്ന ടാഗ് ലൈനോടെയാണ് " മാർക്കോണി മത്തായി " പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത് .തമിഴ് നടൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ചിത്രമാണിത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനൊപ്പമാണ് വിജയ സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രശസ്ത പരസ്യചിത്ര സംവിധായകൻ കൂടിയായ സനിൽ കളത്തിൽ  കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രംകൂടിയാണിത് .

ലോകത്തെ മുഴുവൻ സ്നേഹിക്കുന്ന , മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം നൽകുന്ന മത്തായി എന്ന സെക്യൂരിറ്റി ജീവനക്കാരന് ഉണ്ടായ പ്രശ്നം പരിഹരിക്കാൻ സമൂഹം ഒറ്റകെട്ടായി അണിനിരക്കുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. 

പട്ടാളത്തിൽ നിന്ന് വിരമിച്ച മത്തായി ഇപ്പോൾ അഞ്ചങ്ങാടി സർവ്വീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. സഹോദരിമാരെ വിവാഹം കഴിപ്പിച്ചതിനുശേഷം മത്തായി തനിച്ചായി. എന്നാലും ആരോടും പരാതിപെടാതെ നന്മയുള്ള മനസുമായി ജീവിക്കുന്നു അയാൾ .മത്തായിയ്ക്ക് പാട്ട് ജീവനാണ്. പാട്ടിനോടുള്ള ഇഷ്ടം കാരണം ഒരു റോഡിയോ എപ്പോഴും  കൈയ്യിൽ കാണും. എഫ്. എം .റേഡിയോയിലെ   പാട്ടുകേൾക്കുകയാണ് പ്രധാന ഹോബി. ഒറ്റയ്ക്ക് കഴിയുന്ന മത്തായിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ കൂട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും ഒന്നും ശരിയാകുന്നില്ല .അങ്ങനെയിരിക്കെ ബാങ്കിലെ തൂപ്പുകാരിയായി " അന്ന " വരുന്നത്. മത്തായിയ്ക്ക് അന്നയോട് പ്രണയം ഉണ്ടാകുന്നു. തുടർന്ന് മത്തായിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.  വിജയ് സേതുപതിയായി തന്നെ മക്കൾ ശെൽവൻ  അഭിനയിക്കുന്നുവെന്ന  പ്രത്യേകതയുമുണ്ട്.  

ആത്മിയ രാജൻ,  നരേൻ ,അജു വർഗ്ഗീസ് , ഹരീഷ് കണാരൻ , ജോയി മാത്യൂ , ഗ്രിഗറി , നെടുമുടി വേണു, സിദ്ധാർത്ഥ് ശിവ , സുധീർ കരമന, മാമുക്കോയ , കലാഭവൻ പ്രജോദ് , സുനിൽ സുഖദ , ടിനി ടോം , ഇടവേള ബാബു ,      അലൻസിയർ ലേ ലോപ്പസ് , മുകുന്ദൻ , ശശി കലിംഗ ,രമേശ് തിലക് ,അനീഷ് ഗോപാൽ ,        പ്രേംപ്രകാശ് , സുർജിത്ത് ,  കോട്ടയം പ്രദീപ് , സജാദ് ബ്രൈറ്റ് , അനാർക്കലി, ആൽഫി പഞ്ഞിക്കാരൻ , മല്ലിക സുകുമാരൻ , ലക്ഷ്മപ്രിയ , സേതുലക്ഷ്മി , റീന ബഷീർ , ദേവി അജിത്ത് , ദിവ്യ ജോസ് , ലക്ഷ്മി , ശോഭസിംഗ് , അൽസ ബിത്ത്  എന്നിവരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്.  

തിരക്കഥ സനിൽ കളത്തിലും, റെജീഷ് മിഥിലയും, ഛായാഗ്രഹണം സജൻ കളത്തിലും, ഗാനരചന ബി. കെ. ഹരി നാരായണും, അനിൽ പനച്ചൂരാനും , സംഗീതം  എം. ജയചന്ദ്രനും , എഡിറ്റിംഗ് ഷമീർ മുഹമ്മദും, കലാ സംവിധാനം സാലു കെ .ജോർജും, മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം അജിത്ത് എം. ജോർജ്ജും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. രാമചന്ദ്രനാണ്  സിനിമ നിർമ്മിച്ചിരിക്കുന്നത്.  ഗോവ, ചെന്നൈ , ചങ്ങനാശ്ശേരി, ആലപ്പുഴ , എറണാകുളം എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം . സത്യം എന്റെർപ്രൈസസ് ഈ സിനിമ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു . 

മാർക്കോണി മത്തായിയായി ജയറാമും , അന്നയായി പുതുമുഖം ആത്മിയ രാജനും  വേഷമിടുന്നു . റേഡിയോ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുമുണ്ട്. 

മക്കൾ സെൽവൻ വിജയ് സേതുപതി മികച്ച അഭിനയം കാഴ്ചവച്ചു .പുതുമുഖം ആത്മിയ രാജൻ നല്ല നന്നായി അഭിനയിച്ചിട്ടുണ്ട്. ജയറാമിന്റെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സംവിധായകൻ സനിൽ കളത്തിൽ  ശ്രദ്ധിക്കപ്പെട്ടു. 

സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിൽ        വന്നുപെടുന്ന കാര്യങ്ങളുടെ സിനിമാറ്റിക് അവതരണമാണ് ഈ സിനിമ .

നർമ്മവും, പ്രണയവും ഒക്കെ നിറഞ്ഞ  ഫാമിലി എന്റെർടെയിനറാണ്                           " മാർക്കോണി മത്തായി " .



Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.