" സത്യം പറഞ്ഞാ വിശ്വസിക്കുവോ? മികച്ച കുടുംബ ചിത്രം . സംവൃത സുനിലും ,ശ്രുതി ജയനും മികച്ച അഭിനയം കാഴ്ചവെച്ചു.


ബിജു മോനോൻ , സംവൃത സുനിൽ എന്നിവരെ കഥാപാത്രങ്ങളാക്കി "  ഒരു വടക്കൻ സെൽഫി"ക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് " സത്യം പറഞ്ഞാ  വിശ്വസിക്കുവോ ? " .

ജീവിക്കാൻ വേണ്ടി ചില്ലറ കള്ളങ്ങൾ പറയുന്ന ആളാണ് സുനി . എന്നാൽ ജീവിതത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ സുനി പറയുന്ന ചില സത്യങ്ങൾ ചുറ്റുമുള്ളവർ വിശ്വസിക്കാതെ വരുന്നു. ഇതാണ് സിനിമയുടെ പ്രമേയം. 
 
സുനി, കറുപ്പായി , താമര , പ്രസാദ് എന്നിവർ വാർക്കപ്പണിക്ക് പോയി ജീവിതം തള്ളിനീക്കുന്നവരാണ് .രാപകൽ പണിയെടുക്കുന്ന ഇവർക്ക് ഒരു നല്ല വീടോ , പറയത്തക്ക സമ്പാദ്യമോ ഇല്ല .കിട്ടുന്ന കാശിയിൽ പകുതിയും, ലഹരി ഉപയോഗത്തിനു വേണ്ടി ചെലവാക്കുന്നു. ഒരു സ്ഥലത്ത് കെട്ടിടം പണിക്ക് പോയപ്പോൾ നല്ലൊരു കുടുംബത്തിലെ ഒരു പെൺകുട്ടിയുമായി സുനി പ്രണയത്തിലായി. ആ പ്രണയം ഒളിച്ചോട്ടത്തിലാണ് അവസാനിച്ചത്. പെൺകുട്ടിയെ വേണ്ട രീതിയിൽ നോക്കാനും , പരിചരിക്കാനും സുനിയ്ക്ക് കഴിയുന്നില്ല . അവരുടെ കുടുംബ ജീവിതത്തിൽ പെട്ടെന്ന് അസ്വസ്ഥതകൾ ഉടലെടുക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 

കാശ് ഉണ്ടാക്കാനായി ഒരു അപകടത്തിന് സുനിയും ,കൂട്ടുകാരും ദൃക്സാക്ഷികളാകുന്നു. തുടർന്ന് സുനിക്കും, കൂട്ടുകാരും നിരവധി പ്രശ്നങ്ങളെയാണ് നേരിടേണ്ടി വരുന്നത് . 

മരണം, ജനനം, വിവാഹം എത് വന്നാലും മലയാളികൾ മദ്യപാനം നടത്തുന്നത് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു. രണ്ടക്കം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കുടുംബങ്ങളിൽ വരുത്തുന്ന ദുരന്തങ്ങളെ സിനിമ ഓർമ്മപ്പെടുത്തുന്നു.

" തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രമാണിത്. ഉർവ്വശി തീയേറ്റഴ്സിന്റെയും , ഗ്രീൻ ടി.വി. എന്റെർടെയിനറിന്റെയും ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ്, രമാദേവി എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് " സത്യം പറഞ്ഞാ വിശ്വസിക്കുവോ ?  " .

അലസിയർ ലേ ലോപ്പസ്, സുധി കോപ്പ, ദിനേശ് പ്രഭാകർ ,  സൈജൂക്കുറുപ്പ് ,  ഭഗത് മാനുവൽ , ജോണി ആന്റണി, ജാഫർ ഇടുക്കി,  അൽത്താഫ് , മുസ്തഫ, വെട്ടുകിളി പ്രകാശ്, ബാലൻ പാറയ്ക്കൽ , ശ്രീകാന്ത് മുരളി, ബിറ്റോ ഡേവിഡ് , കൃഷ്ണ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

ഛായാഗ്രഹണം ഷഹനാദ് ജലീലും, എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും, ഗാനരചന അനിൽ പനച്ചൂരാനും, സംഗീതം ഷാൻ റഹ്മാനും , കോസ്റ്റ്യൂം സമീറാ സനീഷും നിർവ്വഹിക്കുന്നു.  പ്രൊഡക്ഷൻ കൺട്രോളറൻമാർ ബാദുഷയും, എസ്.മുരുകനും  ആണ്.

ബിജു മേനോൻ മടിയനും, മദ്യപാനിയുമായ സുനിയെ ഗംഭീരമാക്കി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള സംവൃത സുനിലിന്റെ വരവ് തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം .ജെസിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി ജയൻ പ്രേക്ഷക ശ്രദ്ധ നേടി. 

നാട്ടിൻ പുറത്തെ കള്ളത്തരങ്ങളും , പ്രാദേശിയ രാഷ്ടീയ കളികളും സിനിമയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. സജീവ് പാഴൂരിന്റെ തിരക്കഥ വിണ്ടും ശ്രദ്ധേയമായി. 


Rating: 3.5 / 5 .

സലിം പി. ചാക്കോ .
No comments:

Powered by Blogger.