തമിഴ്നാട് രാഷ്ടീയത്തെ ഇളക്കിമറിച്ച് "സുര്യ " യുടെ പൊളിറ്റിക്കൽ , ഫാമിലി ത്രില്ലർ " N.G.K " .

തമിഴ് സിനിമാരംഗത്ത് എന്നും വ്യതസ്തമായ വിഷയങ്ങൾ  ഏറ്റെടുത്തിട്ടുള്ള സംവിധായകൻ സെൽവ രാഘവൻ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ - സായി പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ഒരുക്കുന്ന ചിത്രമാണ് " N.G.K " . സുര്യയുമൊത്ത് സെൽവ രാഘവന്റെ ആദ്യ ചിത്രം കൂടിയാണിത്. 

ഒരു പൊളിറ്റിക്കൽ ത്രില്ലർ മൂവി ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം. തമിഴ്നാട് രാഷ്ടീയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. നന്ദ ഗോപാൽ കുമരൻ അഥവ എൻ.ജി. കെ. എന്ന രാഷ്ട്രീയ പ്രവർത്തകനായി സൂര്യ ഈ ചിത്രത്തിൽ വേഷമിടുന്നു. 

തമിഴ് നാട്ടിൽ ഇപ്പോൾ ഉള്ള രണ്ട് മുന്നണികൾക്ക് ബദലായി മറ്റൊരു മുന്നണിയെന്ന കാഴ്ചപ്പാടാണ് സിനിമയുടെ പ്രമേയം. അഭ്യസ്തവിദ്യരായ യുവാക്കളെ കൂടെ നിർത്തി എൻ.ജി. കെ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ . 
എം. ഡി. കെ എന്ന രാഷ്ടീയ പാർട്ടിയിൽ എൻ.ജി.കെ എത്തുന്നതും , നേതാവ് ആകാൻ നടത്തുന്ന കാര്യങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുന്നു. അതോടൊപ്പം  ഭാര്യ സംശയദ്യഷ്ടിയോടെ എൻ. ജി.കെ കാണുന്നതും സിനിമ പറയുന്നു.

സായി പല്ലവി എൻ.ജി. കെ യുടെ ഭാര്യ ഗീതകുമാരിയായും , രാഹുൽ പ്രീത് സിംഗ് ഐ.റ്റി രംഗത്തെ പ്രൊഫഷണൽ വനന്തി ത്യാഗരാജനായും, ദേവരാജ് കിള്ളി വഴകം കിളിയായും, പൊൻ വർണ്ണൻ മുത്തുവായും,  ബാലാ സിംഗ് ഗിരിയായും, രാജ് കുമാർ രാജയായും, നിഴലുകൾ രവി എൻ. ജി.കെ യുടെ പിതാവ് രാമണ്ണനായും , ഉമ പത്മാനാഭൻ എൻ. ജി. കെ യുടെ മാതാവ് വിജിയായും, മേഘമൂർത്തി രാമമൂർത്തിയായും, തലൈവാസൽ വിജയ് സഹായമായും, ഇളവരസ് എം.എൽ എ പാണൽ  ആയും വേഷമിടുന്നു .

സംഗീതം യുവശങ്കർ രാജയും , ഛായാഗ്രഹണം ശിവകുമാർ വിജയനും , എഡിറ്റിംഗ് പ്രവീൺ കെ. എൽമും , ആക്ഷൻ അനൽ അരസ്സും നിർവ്വഹിക്കുന്നു . എസ്  ആർ പ്രകാശ് ബാബു , എസ്. ആർ പ്രഭുവും എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.  ഡ്രീം വാറിയേഴ്സ് പിക്ച്ചേഴ്സ് പ്രൊഡക്ഷൻ കമ്പനിയും , റിലയൻസ്    എന്റെർടെയിൻമെന്റ്സ്  വിതരണവും നിർവ്വഹിക്കുന്നു.

ശക്തമായ രാഷ്ടീയ പ്രമേയമാണ് ഈ സിനിമ. തമിഴ്നാട് രാഷ്ടീയത്തിലെ മുന്നണികളുടെ അഡ്ജസ്മെന്റ് രാഷ്ടീയവും സിനിമ തുറന്ന് കാട്ടുന്നു. വിദ്യാസമ്പന്നർ തമിഴ്നാട്  രാഷ്ട്രീയത്തിലേക്ക് കടന്ന് വരണമെന്ന സന്ദേശവുമുണ്ട് സിനിമയിൽ. ഒരാൾ  രാഷ്ടീയകാരൻ ആകുമ്പോൾ കുടുംബത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളും സിനിമ തുറന്ന് പറയുന്നു. 

സുര്യയുടെയും, സായി പല്ലവിയുടെയും അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. എല്ലാത്തരത്തിലുമുള്ള പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " N.G.K ".

Rating : 3.5 / 5.

സലിം പി. ചാക്കോ

No comments:

Powered by Blogger.